in , , ,

LOVELOVE

7 ഗോൾ ത്രില്ലർ

ഹോം ഗ്രൗണ്ടിന്റെ മുൻ‌തൂക്കം ഉണ്ടായിരുന്ന സിറ്റി പൊരുതി മുന്നേറിയെങ്കിലും റയലും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു എന്നതിന്റെ ഉദാഹരണം ആണ് മൂന്നു ഗോൾ തിരിച്ചടിച്ചത്.

മാഞ്ചെസ്റ്റെർ സിറ്റിയും റയൽ മാഡ്രിഡും ഒരിക്കൽ കൂടി നേർക്ക് നേർ വരുമ്പോൾ ഏവരും പ്രതീക്ഷിച്ച ആവേശോജ്വലമായ മത്സരം തന്നെ ആയിരുന്നു എത്തിഹാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഹോം ഗ്രൗണ്ടിന്റെ മുൻ‌തൂക്കം ഉണ്ടായിരുന്ന സിറ്റി പൊരുതി മുന്നേറിയെങ്കിലും റയലും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു എന്നതിന്റെ ഉദാഹരണം ആണ് മൂന്നു ഗോൾ തിരിച്ചടിച്ചത്. പക്ഷെ റയലിന്റെ പ്രതിരോധം അമ്പേ പാളിപ്പോയതാണ് സിറ്റിക്ക് കാര്യങ്ങൾ എളുപ്പം ആക്കിയത്. റിയാദ് മെഹ്റസിന്റെ മുന്നേറ്റത്തിനൊടുവിൽ നൽകിയ ഒരു Beautiful പാസിലൂടെ കെവിൻ ഡിബ്രൂയിൻ സിറ്റിക്ക് ആദ്യ ഗോളും, കെവിൻ ഡിബ്രൂയിന്റെ തന്നെ അസ്സിസ്റ്റിൽ ജിസൂസിലൂടെ സിറ്റി രണ്ടാം ഗോളും നേടുമ്പോൾ അലാബയും എഡർ മിലീറ്റാവോയും അണിനിരന്ന റയൽ ഡിഫെൻസ് വെറും നോക്കുകുത്തിയായി.

പക്ഷെ ആദ്യ പകുതിയിൽ തന്നെ റയലിനെ നിരവധി മത്സരങ്ങളിൽ രക്ഷിച്ച കരീം ബെൻസിമയുടെ കിടിലൻ സ്‌ട്രൈക്കിലൂടെ ഒരു ഗോൾ മടക്കി റയൽ തിരിച്ചു വരവിന്റെ സൂചന കാണിച്ചിരുന്നു. തന്റെ 40ആം ഗോൾ ആണ് ബെൻസിമ അവിടെ നേടിയത്. പരുക്കേറ്റ ജോൺ സ്റ്റോൺസിന് പകരം വന്ന ഫെർണാഡിനോ നൽകിയ അസ്സിസ്റ്റിൽ നിന്നും ഫോഡൻ സിറ്റിയുടെ ലീഡ് വീണ്ടും ഉയർത്തി, പക്ഷെ നിമിഷങ്ങൾക്കുള്ളിൽ വിനീഷ്യസ് ജൂനിയർ നടത്തിയ മുന്നേറ്റത്തിലൂടെ ഒരു ഗോൾ കൂടി മടക്കി റയൽ മത്സരത്തിൽ സാന്നിധ്യം അറിയിച്ചു കൊണ്ടേ ഇരുന്നു.

74ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ സൂപ്പർ സ്‌ട്രൈക്കിൽ നിന്നും വീണ്ടും ലീഡ് എടുത്ത സിറ്റി ക്കു മേൽ വിജയം റയലിനു ഏറെക്കുറെ അപ്രാപ്യമായിരുന്നു. ബെൻസിമ മറ്റൊരു പെനാൽറ്റി വളരെ മനോഹരമായി വലയിലെത്തിച്ചു സിറ്റിയുടെ ലീഡ് കുറച്ചെങ്കിലും അന്തിമ വിജയം സിറ്റിക്ക് തന്നെ സ്വന്തമായിരുന്നു………

സ്പാനിഷ് സൂപ്പർ താരം യുണൈറ്റഡിലേക്ക്..

സഞ്ജുവിന് മറ്റൊരു ഐ പി എൽ റെക്കോർഡ് കൂടി, മറികടന്നത് ധോണി, കോഹ്ലി, രോഹിത് എന്നിവരെ…