in

ധോണി കളിയും മതിയാക്കി മെന്ററായെത്തി; പക്ഷെ ധോണിക്കൊപ്പം 2007 ൽ കളിച്ച 8 താരങ്ങൾ ഇന്നും t20 ലോകകപ്പിനുണ്ട്; ആ ഏട്ടുതാരങ്ങളിൽ ഒരു ഇന്ത്യക്കാരൻ കൂടിയുണ്ട്; പട്ടിക പരിശോധിക്കാം

Dhoni 2007 T20 Word Cup [ICC]

രോഹിത് ശർമ്മ: 2007 ൽ ധോണിയുടെ കീഴിൽ ഇന്ത്യ പ്രഥമ ടി20 കിരീടം നെടുമ്പോൾ ആ ടീമിലും നിലവിലെ t20 ടീമിലും സജീവമായ ഒരേയൊരു താരം മാത്രമേ ഇന്ന് ഇന്ത്യൻ ടീമിലുളളൂ. ഇന്ത്യൻ ടീമിന്റെ ഉപനായകനും ഓപ്പണറുമായ
രോഹിത് ശർമയാണ് ആ താരം.

ശുഐബ് മാലിക്, മുഹമ്മദ്‌ ഹഫീസ്: 2007 ലെ t20 ലോകക്കപ്പ് മുതൽ 2021 ലെ ടി20 ടീമിൽ വരെ ഇടം നേടിയ പാക് താരങ്ങളാണ് മുഹമ്മദ് ഹഫീസും. ഷോയിബ് മാലിക്കും. ഇരുവർക്കും ഓരോ ലോകകപ്പ് വീതം കളിക്കാനായില്ലെങ്കിലും ടീമിലെ അവിഭാജ്യഘടകമായി ഇന്നും തുടരുന്നു.

Dhoni 2007 T20 Word Cup [ICC]

ശാഖിബ് അൽ ഹസൻ, മഹ്മദുള്ള, മുശ്ഫിക്കർ റഹിം : ബംഗ്ലാദേശ് ടീമിന്റെ നെടുംതൂണാണ് ഈ മൂന്ന് പേർ. 2007 ലെ ആദ്യ ടി20 ലോകക്കപ്പ് മുതൽ 2021 ലെ ലോകക്കപ്പ് വരെ സജീവമാണ് ഈ മൂവർ സംഘം

ക്രിസ് ഗെയിൽ: യൂണിവേഴ്സൽ ബോസ്സ് ക്രിസ് ഗെയ്‌ലാണ് പട്ടികയിലെ മറ്റൊരു താരം. 2007 മുതൽ അന്നും ഇന്നും വിൻഡിസ് ടീമിന്റെ നെടുംതൂണാണ് ക്രിസ് ഗെയ്ൽ.

ഡി. ബ്രാവോ: 2007 മുതൽ 2021 വരെയുള്ള ലോകകപ്പ് ടീമിലെ സ്ഥിരസാനിധ്യമാണ് ഡയിൻ ബ്രാവോ എന്ന ഓൾറൗണ്ടർ.

“Never give up” – വിജയഗോൾ നേടിയ CR7-ന്റെ വാക്കുകൾ ഇങ്ങനെ….

ഇയാൾ ഒരു മനുഷ്യനാണോ? ഒറ്റ മത്സരം ഒരു പിടി റെക്കോർഡുകൾ !