in

“Never give up” – വിജയഗോൾ നേടിയ CR7-ന്റെ വാക്കുകൾ ഇങ്ങനെ….

Cristiano Ronaldo Manchester United vs Atalanta BC

ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് മത്സരമായ മാഞ്ചസ്റ്റർ യുണൈറ്റഡ് – അറ്റ്ലാന്റ മത്സരത്തിൽ ആദ്യ അരമണിക്കൂറിനുള്ളിൽ അറ്റ്ലാന്റ രണ്ട് ഗോളുകൾ നേടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ 2-0 എന്ന സ്കോറിനു പിന്നിലായി . എന്നാൽ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിശ്വരൂപം പുറത്തെടുത്തു.

മാർക്കസ് റാഷ്ഫോർഡും ഹാരി മഗ്വയറും ചേർന്ന് രണ്ടാം പകുതിയിൽ യുണൈറ്റഡിന് സമനില നേടിക്കൊടുത്തു.
81-മിനുട്ടിൽ പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവിൽ നിർണായക വിജയ ഗോൾ നേടി, ലൂക് ഷോയുടെ ക്രോസ്സിൽ നിന്നാണ് റൊണാൾഡോ ഒരു മികച്ച ഹെഡ്ഡർ ഗോൾ നേടുന്നത്. ഇതോടെ ഓൾഡ് ട്രാഫോഡിൽ വെച്ച് 3-2ന് അറ്റലാന്റയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചു.

ഈ വിജയത്തോടെ ഗ്രൂപ്പ് F- ൽ ഒലെ ഗുന്നാർ സോൾഷ്യയർ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാമതെത്തി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാച്ച് വിന്നറായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഓൾഡ് ട്രാഫോഡിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തെതുടർന്ന് , തിയേറ്റർ ഓഫ് ഡ്രീംസിലെ അന്തരീക്ഷത്തെ പ്രശംസിക്കാൻ റൊണാൾഡോ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തി.

ഇൻസ്റ്റഗ്രാമിൽ മത്സരത്തിൽ നിന്നുള്ള ഫോട്ടോകളുടെ പോസ്റ്റിനൊപ്പം, അദ്ദേഹം എഴുതി: ‘Yes! The Theatre Of Dreams is on fire! We are alive! We are Man. United and we never give up! This is Old Trafford!’ (‘അതെ! തീയറ്റർ ഓഫ് ഡ്രീംസ് കത്തുന്നു! ഞങ്ങൾ ജീവിച്ചിരിപ്പുണ്ട്! ഞങ്ങൾ യൂണൈറ്റഡാണ്‌. യുണൈറ്റഡും ഞങ്ങളും ഒരിക്കലും പിന്തിരിഞ്ഞോടില്ല! ഇതാണ് ഓൾഡ് ട്രാഫോർഡ്! ) എന്നാണ് റൊണാൾഡോ പോസ്റ്റിന് താഴെ കമന്റ്‌ ചെയ്തത്.

ഗാരി ലിനേക്കർ ക്രിസ്ത്യാനോ റൊണാൾഡോയുടെ പോസ്റ്റിന് താഴെ കമന്റ്‌ ചെയ്തു, ‘ ഫുട്ബോൾ ഗെയിം കണ്ട ഏറ്റവും മികച്ച ആക്രമണ ഹെഡർ’ എന്നാണ് അദ്ദേഹം ആ ഗോളിനെ വാഴ്ത്തിയത്.

ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഒലെ ഗുണ്ണർ സോൾഷ്യയർക്ക് ആശ്വാസം പകരുന്നതാണ്. നിലവിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് F-ൽ 3 മത്സരങ്ങളിൽ നിന്ന് 6 പോയന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ഒന്നാമത്.

ഒരുങ്ങി ഇറങ്ങിയാൽ ഇങ്ങേരോളം വരുമോ ആരെങ്കിലും, ഫുട്ബോൾ ലോകത്ത് ഈ മനുഷ്യനു മാത്രം സാധ്യമാകുന്ന ചിലതുണ്ട്…

ധോണി കളിയും മതിയാക്കി മെന്ററായെത്തി; പക്ഷെ ധോണിക്കൊപ്പം 2007 ൽ കളിച്ച 8 താരങ്ങൾ ഇന്നും t20 ലോകകപ്പിനുണ്ട്; ആ ഏട്ടുതാരങ്ങളിൽ ഒരു ഇന്ത്യക്കാരൻ കൂടിയുണ്ട്; പട്ടിക പരിശോധിക്കാം