in ,

ഒരുങ്ങി ഇറങ്ങിയാൽ ഇങ്ങേരോളം വരുമോ ആരെങ്കിലും, ഫുട്ബോൾ ലോകത്ത് ഈ മനുഷ്യനു മാത്രം സാധ്യമാകുന്ന ചിലതുണ്ട്…

Cristiano Ronaldo Fire

ചാമ്പ്യൻസ് ലീഗിൽ 4ഗോൾ അടിച്ചു ജയിച്ച ബയേൺ മ്യൂണിക്കിന്റെയോ ചെൽസിയുടെയോ പേരുകൾ എങ്ങും കേൾക്കാനില്ല. മനോഹര ഫ്രീ കിക്ക് ഗോൾ വലയിലെത്തിച്ചു ആദ്യ പകുതിയിലും രണ്ടാം പകുതിയിലെ 69ആം മിനിട്ടു വരെയും ബയേണിനെ ഒരു പരിധി വരെ പിടിച്ചു കെട്ടിയ ബെൻഫിക്കയുടെ ഇടനെഞ്ചു പിളർന്ന ലെറോയ്‌ സനെയുടെയും പേരുകൾ എങ്ങും കേൾക്കുന്നില്ല.

എവിടെയും ഇപ്പോഴും ഒരേയൊരു നാമം മാസ്സ് കാ റിയൽ ബാപ്‌ one and only Cristiano Ronaldo യും അയാളുടെ വിന്റേജ് ഗോൾ സെലിബ്രേഷനും മാത്രം. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇട്ട ആത്മ വിശ്വാസം സ്പുരിക്കുന്ന റൊണാൾഡോയുടെ പോസ്റ്റിൽ പറഞ്ഞ പോലെ ഞങ്ങളുടെ സമയം വരാറായിരുന്നു, ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കേണ്ടി ഇരിക്കുന്നു തങ്ങൾ ആരാണെന്ന്.

Cristiano Ronaldo Fire

ചാമ്പ്യൻസ് ലീഗാണ് അതിനു ഏറ്റവും പറ്റിയ ഇടം. No Excuses Lets Go…… അതെ സ്വപ്നങ്ങളുടെ കൊട്ടക ഇന്നും ജീവിച്ചിരിപ്പുണ്ട്- പോരാട്ട വീര്യം കാത്തു സൂക്ഷിക്കാൻ ഇന്നും അവർക്കു താര നിര തന്നെ ഉണ്ട്. വേണ്ട രീതിയിൽ ഉപയോഗിച്ചാൽ വിമർശങ്ങൾക്ക് അതീതമാകും കളിക്കളത്തിലെ പ്രകടനം . Lets go Lads……

സോഷ്യൽ മീഡിയ ഇപ്പോൾ ആളിക്കത്തുന്നുണ്ടെങ്കിൽ ആ തീയുടെ ഇന്ധനം ക്രിസ്ത്യാനോ റൊണാൾഡോ മാത്രമാണ്. എവിടെയും ഇപ്പോഴും ഒരേയൊരു നാമം മാസ്സ് കാ റിയൽ ബാപ്‌ one and only Cristiano Ronaldo യും അയാളുടെ വിന്റേജ് ഗോൾ സെലിബ്രേഷനും മാത്രം.

ഒരൊറ്റ തവണ യുണൈറ്റഡ് നിരയിൽ സെൻറർ ഫോർവേഡ് പൊസിഷൻ വിട്ട് പിന്നിലേക്ക് ഇറങ്ങി ഇടതു വിങ് അടക്കിഭരിക്കാൻ ക്രിസ്ത്യാനോ റൊണാൾഡോയെ വിട്ടാൽ, പിന്നെ ഒരായുസിലേക്ക് വിരോധികൾക്ക് അയാളെ പെട്ടിക്കട എന്ന് വിളിക്കാൻ ഉള്ള ധൈര്യം ഉണ്ടാകില്ല എന്ന് യുണൈറ്റഡ് ആരാധകർക്ക് പണ്ടേ അറിയാമായിരുന്നു ഇപ്പോൾ അതവൻ വീണ്ടും തെളിയിച്ചുകഴിഞ്ഞു……

“CR7-നെ വിമർശിക്കുന്നവർ ഈ കളി കാണുക” – യുണൈറ്റഡ് പരിശീലകൻ

“Never give up” – വിജയഗോൾ നേടിയ CR7-ന്റെ വാക്കുകൾ ഇങ്ങനെ….