in ,

“CR7-നെ വിമർശിക്കുന്നവർ ഈ കളി കാണുക” – യുണൈറ്റഡ് പരിശീലകൻ

Ole on Cristiano Ronaldo [ Manchester United]

Sonu KR;  ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ നേടിയ വിജയഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയത്തിലേക്ക് ഉയർത്തിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനമികവിനെ വിമർശിക്കുന്നവർക്കെതിരെ മത്സരശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുന്നാർ സോൾഷ്യയർ രംഗത്തെത്തി.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോഡിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിൽ 2-0 ന് പിന്നിലായെങ്കിലും രണ്ടാം പകുതിയിൽ 3 ഗോൾ സ്കോർ ചെയ്തുകൊണ്ട് 3-2 എന്ന സ്കോറിനു അറ്റ്ലാന്റയെ വീഴ്ത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അതിശയകരമായ തിരിച്ചുവരവിന് റൊണാൾഡോയാണ് വിജയഗോൾ നേടി നേതൃത്വം നൽകിയത്.

Ole on Cristiano Ronaldo [ Manchester United]

മാർക്കസ് റാഷ്ഫോർഡും ഹാരി മഗയറിനൊപ്പം സ്കോർബോർഡിൽ പേര് ചേർക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിരിക്കുന്നു , കഴിഞ്ഞ മത്സരങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനത്തിനു നേരെയും മറ്റും വിമർശനങ്ങൾ ഉയർന്നിരുന്നു, എന്നാൽ ഇത് റൊണാൾഡോയാണ്, വിമർശനങ്ങളെ ഇന്ധനമാക്കാൻ കഴിയുന്ന കളിക്കാരൻ. മത്സരശേഷം ക്രിസ്ത്യാനോ റൊണാൾഡോ എത്ര മികച്ച ആളാണെന്നതിന്റെ സൂചനയാണ് ചാമ്പ്യൻസ് ലീഗിലെ വിജയം എന്നാണ് യുണൈറ്റഡ് പരിശീലകൻ സോൾഷ്യയർ പറയുന്നത്.

“ക്രിസ്റ്റ്യാനോ ലക്ഷ്യങ്ങൾക്ക് മുന്നിൽ മികച്ചവനാണ്. പരിശ്രമത്തിനും ജോലി നിരക്കിനും ആരെങ്കിലും അദ്ദേഹത്തെ വിമർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ കളി കാണുക. അവൻ എങ്ങനെയാണ് കളിക്കുന്നത് എന്ന് കാണുക.”

“റൊണാൾഡോ ടീമിനെ നയിച്ചതിൽ ഞാൻ ശരിക്കും വളരെയധികം സന്തോഷിച്ചു. ചാനലുകൾ പ്രവർത്തിപ്പിക്കുക, അകത്തേക്ക് കയറുക, കൂടുതൽ പ്രെസ്സ് ചെയ്യുക , ഞങ്ങൾക്ക് പിന്നിൽ ജനക്കൂട്ടത്തെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”

Ole and Cristiano Ronaldo in Leicester City vs Manchester United Match

“അവൻ അവസാനം തന്റെ സ്വന്തം ആറ്-യാർഡ് ബോക്സിനുള്ളിൽ നിന്ന് ഇറങ്ങി, നിങ്ങൾ അവൻ കുതിച്ചുയരുന്നതായി കാണുന്നു, ഒരു സെന്റർ ഫോർവേഡ് ചെയ്യേണ്ടതെല്ലാം അവൻ ചെയ്തു. കൂടാതെ അവൻ നേടിയ ഗോൾ അവൻ ചെയ്തതിനേക്കാൾ ഏറ്റവും മികച്ചത് ആണ്.” സോൾഷ്യയർ ബി ടി സ്പോർട്ടിനോട് പറഞ്ഞു.

2009 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊണ്ട് റിയൽ മാഡ്രിഡിൽ ചേർന്നതിന് ശേഷം വീണ്ടും ക്രിസ്ത്യാനോ റൊണാൾഡോ കഴിഞ്ഞ സമ്മറിൽ യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് 12 വർഷത്തിന് ശേഷം എത്തി. തുടർന്ന് ഈ സീസണിൽ ചുവന്ന ചെകുത്താൻമാർക്ക് വേണ്ടി എട്ട് മത്സരങ്ങളിൽ നിന്ന് അദ്ദേഹം ആറ് ഗോളുകൾ നേടി, അതിൽ മൂന്ന് ഗോളുകൾ മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നാണ് നേടുന്നത്.

മറ്റൊരു അവിശ്വനീയമായ തിരിച്ചു വരവുമായി ചെകുത്താൻമ്മാർ

ഒരുങ്ങി ഇറങ്ങിയാൽ ഇങ്ങേരോളം വരുമോ ആരെങ്കിലും, ഫുട്ബോൾ ലോകത്ത് ഈ മനുഷ്യനു മാത്രം സാധ്യമാകുന്ന ചിലതുണ്ട്…