മറ്റൊരു അവിശ്വനീയമായ തിരിച്ചു വരവുമായി ചെകുത്താൻമ്മാർ ഓൾഡ് ട്രാഫോഡിൽ വിജയക്കൊടി പാറിച്ചു യുണൈറ്റഡ്. ലെസ്റ്റർ സിറ്റിക്കെതിരെ കിംഗ് പവർ സ്റ്റേഡിയത്തിൽ 4-2 ന്റെ തോൽവി ഏറ്റു വാങ്ങിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിർണായകമായ മറ്റൊരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അറ്റ്ലാന്റാക്കെതിരെ ഏറ്റു മുട്ടാൻ ഇറങ്ങിയത്.
അറ്റ്ലാന്റയെ വിലകുറച്ചു കാണരുത് എന്ന മുന്നറിയിപ്പ് ശരിവെക്കുന്ന വിധം ആദ്യ മിനിറ്റുകൾക്കുള്ളിൽ തന്നെ മരിയൊ പാസാലിച്ചിലൂടെ അറ്റ്ലാന്റ ആദ്യ ലീഡ് എടുത്തു.
28 ആം മിനുട്ടിൽ ഡെമിറാളിന്റെ ഗോളിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി അറ്റ്ലാന്റ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എന്നാൽ യുണൈറ്റഡ് പുറകോട്ടു പോകാൻ ഒരുക്കമല്ലായിരുന്നു, ആക്രമിച്ചു കളിച്ചു അറ്റ്ലാന്റ പ്രധിരോധത്തിൽ വിള്ളൽ വീഴ്ത്താൻ ശ്രമിച്ചു കൊണ്ടിരുന്നു, പക്ഷെ മികച്ച പല അവസരങ്ങളും ഗോൾ ആക്കി മാറ്റാൻ ചെകുത്താൻമ്മാർ പണിപ്പെട്ടു. റൊണാൾഡോയും രാഷ്‌ഫോർഡും ഒക്കെ സുവര്ണാവസരങ്ങൾ കളഞ്ഞു കുളിച്ചത് മത്സരത്തിൽ തിരിച്ചടിയാകുമെന്ന അവസ്ഥ വരെ എത്തി.
ഒലെ ഔട്ട് ചാന്റുകൽ വീണ്ടും മുഴങ്ങി കേട്ടു. രണ്ടാം പകുതിയിൽ മറ്റൊരു യുണൈറ്റഡ് നിരയെയാണ് ഓൾഡ് ട്രാൻഫോർഡ് ആരാധകർക്കു കാണാനായത്. ആദ്യ പകുതിയിൽ തുലച്ച അവസരത്തിന് പകരമായി രാഷ്‌ഫോർഡ് തന്നെ പന്തു അറ്റ്ലാന്റ വലയിലെത്തിച്ചു യുണൈറ്റഡിന്റെ ആദ്യ ഗോൾ കണ്ടെത്തി. പകരക്കാരുടെ ബെഞ്ചിൽ നിന്നും കളത്തിലിറങ്ങിയ പോഗ്ബ, കവാനി, സാഞ്ചോ എന്നിവർ കൂടി വന്നപ്പോൾ യുണൈറ്റഡ് ആക്രമണത്തിന് മൂർച്ച കൂടി.
ഒടുവിൽ യുണൈറ്റഡ് ആരാധകർ കാത്തിരുന്ന സമനില ഗോൾ ബ്രൂണോയുടെ അസ്സിസ്റ്റിൽ നിന്നും ഹാരി മഗ്യുർ കണ്ടെത്തി മത്സരത്തിലേക്ക് യുണൈറ്റഡിനെ തിരിച്ചു കൊണ്ട് വന്നു. 81 ആം മിനുട്ടിൽ ലുക് ഷൗ ഉയർത്തി നൽകിയ പന്തു മികച്ച രീതിയിൽ ഹെഡ് ചെയ്തു അറ്റ്ലാന്റ വല നിറച്ചു റൊണാൾഡോ ചെകുത്താൻമ്മാരുടെ രണ്ടാം ജയം ചാമ്പ്യൻസ് ലീഗിൽ നേടി എടുത്തു. അല്ലേലും തിരിച്ചു വരവുകൾ ചെകുത്താൻമാർക്ക് എന്നും ഒരു ഹരമാണ്, അത് വിമർശകരുടെ വായടപ്പിച്ചു കൊണ്ടാകുമ്പോൾ ഇരട്ടി മധുരവും.