in

മുൻ സൗത്ത് ആഫ്രിക്ക താരത്തിന്റെ മികവിൽ നമീബിയക്ക് മികച്ച വിജയം…

ICC word cup 2021/ Bial /aaveshamclub

2016 ൽ സൗത്ത് ആഫ്രിക്കക്ക് വേണ്ടി ലോകകപ്പ് കളിച്ച താരമാണ് ഡേവിഡ് വീസ്, അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം അയാൾ നമീബിയ എന്ന കുഞ്ഞൻ ടീമിന്റെ നട്ടെല്ലാണ്. സൗത്ത് ആഫ്രിക്കയിൽ ആണ് ജനിച്ചു വളർന്നത് എങ്കിലും വീസിന്റെ കുടുംബം നമീബിയക്കാരാണ്, ഈ ബന്ധമാണ് ഇപ്പോൾ നമീബിയയെ പ്രതിനിധീകരിച്ച് ലോകകപ്പിന് വരാൻ വീസിനെ സഹായിച്ചത്.

ആദ്യം ബാറ്റ് ചെയ്ത് 164 റൺസ് നേടുകയും പവർപ്ലേക്കുള്ളിൽ തന്നെ ആദ്യ വിക്കറ്റ് വീഴ്ത്തി ശക്തമായ നിലയിലാണ് എന്ന് തോന്നിച്ച നെതർലെന്റിനെ ക്യാപ്റ്റന്‍ ഇറാസ്മനിനൊപ്പം 93 റൺസിന്റെ അഞ്ചാം വിക്കറ്റ് പാർട്ണർഷിപ്പിലൂടെ വീസും സംഘവും ആറ് വിക്കറ്റിന് പരാജയപ്പെടുത്തി.

ICC word cup 2021/ Bial /aaveshamclub

വീസ് 40 പന്തുകളിൽ അഞ്ച് സിക്സുകളുടെയും നാല് ഫോറുകളുടെയും അകമ്പടിയോടെ 66 റൺസ് നേടി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ ഒരു വിക്കറ്റും ഒരു റൺ ഔട്ടും വീസ് നേടിയിരുന്നു.

സൗത്ത് ആഫ്രിക്കക്ക് വേണ്ടി ആറ് ഏകദിനവും ഇരുപത്തി മൂന്ന് ടിട്വന്റിയു കളിച്ച വീസ് 2016 ലോകകപ്പോടെ ടീമിൽ നിന്നും പുറത്തായി.  2017 ൽ സസക്സുമായി മൂന്ന് വർഷത്തെ കോൽപാക് ഡീൽ ഒപ്പുവച്ചതോടെ വീസിന്റെ ഇന്റർനാഷണൽ കരിയർ അവസാനിച്ചു. എന്നാൽ ബ്രെക്സിറ്റിന് പിന്നാലെ കോൾപാക് ഡീലുകൾ അസാധുവായപ്പോൾ വീസിന് ഇന്റർനാഷണൽ ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവ് സാധ്യമായി, ഈ സമയമാണ് നമീബിയ വീസിനെ സമീപിക്കുന്നത്.

നിലവിൽ കരീബിയൻ പ്രീമിയർ ലീഗ് ഉൾപടെയുള്ള ഫ്രാഞ്ചൈസ് ലീഗുകളിൽ ബാറ്റ് കൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനങ്ങളാണ് വീസ് നടത്തുന്നത്. 2019 ൽ മാത്രം ഏകദിന സ്റ്റാറ്റ്സ് കിട്ടിയ നമീബിയ തങ്ങളുടെ ആദ്യ t20 ലോകകപ്പ് മത്സര വിജയമാണ് ഇന്ന് നേടിയത്. ഇതോടെ ലോകകപ്പിന് ക്വാളിഫൈ ചെയ്യാനുള്ള സാധ്യത നമീബിയ നിലനിർത്തി.

പന്തിനെ പുറത്താക്കി ഇന്ത്യയും രോഹിത്തും…

മറ്റൊരു അവിശ്വനീയമായ തിരിച്ചു വരവുമായി ചെകുത്താൻമ്മാർ