UAE യില്‍ നടക്കുന്ന ലോകകപ്പ് വാം അപ്പ് മത്സരത്തിലാണ് സംഭവം.. ഓസ്ട്രേലിയക്കെതിരെ ഇന്ന് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് രോഹിത്താണ്…
ടോസ്സ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്.. ഇന്ത്യന്‍ നിരയില്‍ ബുംറ,ഷാമി,ചകവര്‍ത്തി എന്നിവര്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്..
ഫീല്‍ഡില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പ് ചെയ്യുന്നത്.. യോഹിത്ത് ക്യാപ്റ്റനായ മുംബേ ഇന്ത്യന്‍സിന്റെ കീപ്പറാണ് കിഷന്‍..
ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കയാണ് ഇത്.. 12 അംഗ ടീമില്‍ ഉണ്ടായിട്ടും പന്ത് ഫീല്‍ഡില്‍ ഇല്ലാത്തത് പന്തിനെ മറി കടന്ന് കിഷന്‍ ഫസ്റ്റ് ഇലവനില്‍ കളിക്കും എന്നതിന്റെ സൂചന ആയാണ് പലരും കാണുന്നത്.. ഇംഗ്ണ്ടിനെതിരെ 70 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഔട്ട് ആയാണ് കഴിഞ്ഞ വാം അപ്പ് മത്സരത്തില്‍ കിഷന്‍ പെര്‍ഫോം ചെയ്തത്..
എന്നാല്‍ കളി തുടങ്ങി 4 ഓവര്‍ ആയപ്പോള്‍ ബൗണ്ടറി ലൈനിനരികില്‍ പന്ത് മെന്റര്‍ ധോണിയുമായി കീപ്പിങ് പ്രാക്ടീസ് നടത്തുന്ന ദൃശ്യങ്ങള്‍ കണ്ടതോടെ ആശയക്കുഴപ്പങ്ങള്‍ക്ക് തത്ക്കാലം വിരാമം ആയിരിക്കുകയാണ്..