ഒരു മത്സരം, CR7 എന്ന റെക്കോർഡുകളുടെ രാജാവ് താക്ർത്തെറിഞ്ഞത് ഒരുപാട് റെക്കോർഡുകൾ ! യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് vs അറ്റലാന്റ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോഡിൽ വിജയം സ്വന്തമാക്കുന്നത്. ഈ മത്സരത്തിൽ 81-ആം മിനുട്ടിൽ വിജയഗോൾ നേടുന്നത് 36-കാരനായ ക്രിസ്ത്യാനോ റൊണാൾഡോ ആണ്.
ഈ മത്സരം കൊണ്ട് മാത്രം റൊണാൾഡോ തകർത്തെറിഞ്ഞത് ഒരുപാട് റെക്കോർഡുകൾ ആണ്. അതിൽ ചിലത് ഇങ്ങനെയാണ്.
1. മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ റൊണാൾഡോയുടെ 300 – മത്സരമായിരുന്നു ഇത്. മുൻപ് 2003-2009 കാലയളവിലാണ് റൊണാൾഡോ യുണൈറ്റഡിൽ കളിക്കുന്നത്.
2. ആദ്യമായാണ് ഒരു താരം ചാമ്പ്യൻസ് ലീഗിൽ വിത്യസ്തമായ 38 ക്ലബ്ബുകൾക്കെതിരെ ഗോൾ നേടുന്നത്. ആകെ 17 താരങ്ങൾ മാത്രമേ 38 ഗോളുകൾ നേടിയിട്ടുള്ളത്, അതേസമയം റൊണാൾഡോ 38 വിത്യസ്ത ക്ലബ്ബുകൾക്കെതിരെ ഗോൾനേട്ടം ആഘോഷിക്കുന്നത് അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്.
3. അറ്റ്ലാന്റക്കെതിരെ ഹെഡ്ഡർ ഗോൾ നേടിയ റൊണാൾഡോയുടെ കരിയറിലെ 140-ആമത്തെ ഹെഡ്ഡർ ഗോൾ ആയിരുന്നു അത്. ഇത് CR7 എന്ന താരം ആരാണെന്ന് കാണിച്ചുതരുന്നു.
4. മത്സരത്തിൽ വിജയഗോൾ നേടിയതോടെ യുവേഫ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ നേടുന്ന 42- ആമത്തെ മാച്ച് വിന്നിങ് ഗോൾ ആയിരുന്നു ഇത്. കൂടാതെ ഈ വർഷം താരം നേടുന്ന 12- ആമത്തെ മാച്ച് വിന്നിങ് ഗോൾ കൂടിയാണിത്.
5. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 14 വർഷങ്ങൾക്ക് ശേഷമാണ് ഒരു താരം തുടർച്ചയായി 3 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ കണ്ടെത്തുന്നത്. മുൻപ് 2007-ൽ ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ് അവസാനമായി യുണൈറ്റഡിന് വേണ്ടി തുടർച്ചയായി 3 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്നത്.
ഇതെല്ലാം ക്രിസ്ത്യാനോ റൊണാൾഡോ എന്ന ജീനിയസിനെ വരച്ചുകാണിക്കുന്ന കണക്കുകൾ ആണ്. വയസ്സ് 36 ആയെങ്കിലും പഴകും തോറും വീര്യം കൂടുന്ന ഐറ്റമാണ് CR7 എന്ന വേൾഡ് ക്ലാസ്സ് ഫുട്ബോളർ.