പ്രണവ് തെക്കേടത്ത്: ലോക ക്രിക്കറ്റിലെ തന്നെ സ്റ്റൈലിഷ് ബാറ്റ്സ്മാൻ എന്നയാളെ വിശേഷിപ്പിച്ചാൽ അതൊരിക്കലുമൊരു അതിശയോക്തിയാവില്ല ,ടൈമിങ്ങിന്റെ പെർഫെക്ഷനിലൂടെ പിറവി കൊള്ളുന്ന ആ ബാക്ക് ഫൂട്ട് പഞ്ചുകളും ആ കവർ ഡ്രൈവുകളും എക്കാലത്തെയും മനോഹാരിതയായിരുന്നു,
മഹാമേരുക്കളാൽ നിറഞ്ഞ ഓസീസ് ടീമിലെ ഒരു നാണം കുണുങ്ങിയായി ബാറ്റിങ്ങിലെ സകല സൗന്ദര്യങ്ങളും അയാൾ പുറത്തെടുത്തപ്പോൾ രാജ്യങ്ങളുടെ വേർതിരിവില്ലാതെ അയാളെ ഹൃദയത്തോട് ചേർത്ത ഒരുപാട് ക്രിക്കറ്റ് ആരാധകരുണ്ട് ….

ലോക ക്രിക്കറ്റിലേ തന്നെ മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായി പോണ്ടിങ് വാഴുമ്പോഴും ഏതൊരു ബോളിങ് നിരയുടെയും പേടിസ്വപ്നമായി ഗില്ലി ഹെയ്ഡൻ കോംബോ വിരാജിക്കുമ്പോഴും ക്ലാസിക്കൽ ബാറ്റിങ്ങിന്റെ സൗന്ദര്യം ആവാഴിച്ച മാർട്ടിനോളം ഹൃദയം കീഴടക്കാൻ അവർക്ക് സാധിച്ചിരുന്നില്ല .
ആ നായകന്റെ വിശ്വസ്തനായി നാലാം നമ്പറിൽ ക്രീസിലേക്കെത്തി അയാൾ കാഴ്ചവെച്ച അത്ഭുത ഇന്നിങ്‌സുകൾക്കോ ,2003ലെ വേൾഡ് കപ്പ് ഫൈനലിലേക്കോ ,ഓസീസ് ഇന്ത്യയിൽ സ്വന്തമാക്കുന്ന 2004ബോർഡർ ഗാവസ്‌കർ ട്രോഫിയിലേക്കോ സഞ്ചരിക്കുന്നില്ല…….
പിറന്നാൾ ദിനമെന്ന് കേൾക്കുമ്പോൾ അയാൾ ഓര്മയിലേക്കോടിയെത്തുന്നത് മനസ്സിനെ ആനന്ദത്തിലാഴ്ത്തിയ ആ ക്ലാസിക്കൽ ബാറ്റിങ്ങിലൂടെയാണ്,എതിരാളികൾ പോലും ഒരിക്കലും അവസാനിക്കരുതേ എന്നാശിച്ചു പോയ ആ കവർ ഡ്രൈവിലൂടെയാണ്,ഓസ്‌ട്രേലിയയുടെ സുവർണ കാലഘട്ടത്തിലൂടെ കണ്ണോടിക്കുമ്പോൾ അവിടെ പോണ്ടിങ്ങിന്റെ പുൾ ഷോട്ടുകൾക്കൊപ്പം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ് ആ വില്ലോകളുടെ ചുംബനത്തോടെ ബൗണ്ടറിയേ തഴുകിയ കവർ ഡ്രൈവുകൾ… ജന്മദിനാശംസകൾ മാർട്ടിൻ ❤️