സോനു: UEFA ചാമ്പ്യൻസ് ലീഗിലെ മൂന്ന് മത്സരങ്ങൾക്ക് ശേഷം ഏഴ് പോയിന്റുമായി പാരീസ് സെന്റ് ജെർമെയ്ൻ ഗ്രൂപ്പ് എയിൽ ഒന്നാമതാണ്. ഗ്രൂപ്പ് എ-യിൽ PSG-ക്ക് പിന്നിൽ ആറ് പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി, നാല് പോയിന്റുമായി ക്ലബ് ബ്രൂഗെ , 0 പോയന്റുമായി ആർബി ലീപ്സിഗ് എന്നിവർ തൊട്ടുപിന്നിലുണ്ട്.
ഇപ്പോഴിതാ മുൻ പിഎസ്ജി മിഡ്ഫീൽഡറായ റായ് ബീഇൻ സ്പോർട്സ് ഫ്രാൻസിനോട് സംസാരിക്കുമ്പോൾ ചാമ്പ്യൻസ് ലീഗിൽ മത്സരം വിജയിക്കാനുള്ള ഫേവറിറ്റുകളെ കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു. നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരും നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളുമായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ PSG നേടിയ വിജയം ക്ലബ്ബിന് ടൂർണമെന്റിൽ വിജയിക്കാനാകുമെന്ന് കാണിക്കാൻ കഴിയുന്ന ഒരു നല്ല ആത്മവിശ്വാസമാണെന്ന് മുൻ ബ്രസീൽ ഇന്റർനാഷണൽ താരം കൂടിയായ റായ് പറഞ്ഞു.
“പിഎസ്‌ജിയെ ഞാൻ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ളവരിൽ ഫേവറിറ്റുകളായി കാണുന്നു. സിറ്റിക്കെതിരായ മത്സരം വളരെ പ്രധാനപ്പെട്ടതായിരുന്നു, കാരണം ഇതിനകം തന്നെ മികച്ച ടീമുകൾ ടൂർണമെന്റിൽ ഉണ്ട്, അവർ മാഞ്ചസ്റ്റർ സിറ്റിയെ പോലെ ഏറ്റവും മികച്ച കളി പതിറ്റാണ്ടുകളായി ഒരേ രീതിയിൽ കളിക്കുന്നുവരാണ്. ”
“ഈ PSG ടീമിൽ, കഴിഞ്ഞ സമ്മറിൽ എത്തിയ ധാരാളം കളിക്കാർ ഉണ്ട്. റിക്രൂട്ട്‌മെന്റുകൾക്ക് എന്തായാലും സമയം എടുക്കും. അവർ വളരെ മിടുക്കരായ കളിക്കാരാണ്. അവർക്ക് ഒരുമയോടെ വളരെ മികച്ച രീതിയിൽ വേഗത്തിൽ മുന്നോട്ടുപോകാൻ കഴിയുമെങ്കിൽ, ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ അവർക്ക് കഴിഞ്ഞേക്കും. “
നിലവിൽ അത്യാവശ്യം മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന മൗറിസിയോ പോചെട്ടിനോ പരിശീലിപ്പിക്കുന്ന PSG ക്ക് മുന്നിലുള്ള ഏറ്റവും വലിയ ലക്ഷ്യം തന്നെയാണ് ചാമ്പ്യൻസ് ലീഗ് കിരീടം. നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച സൂപ്പർ താരങ്ങൾ ടീമിലുള്ള PSG ലക്ഷ്യമിടുന്നതും തങ്ങളുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടത്തിനു വേണ്ടിയാണ്, PSG യുടെ ഈ സൂപ്പർ താരനിരക്ക് ചാമ്പ്യൻസ് ലീഗ് കിരീടം പാരിസിന്റെ മണ്ണിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് PSG ആരാധകർ.