in ,

അയാൾ ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ, പീരങ്കിക്കുഴലിലെ യാഥാർഥ വെടി മരുന്ന്

Arsene Wenger [arsenel.com/aaveshamclub]

ആർസേനൽ!.. ഇന്ന് ഈ പേര് കേട്ടാൽ ഏതൊരു ഫുട്ബോൾ പ്രേമിയും ചിരിച്ചു തള്ളും. പക്ഷെ അവർക്ക് ഒരു കഴിഞ്ഞ കാലമുണ്ടായിരുന്നു. ഒരിക്കലും മറക്കാൻ ആകാത്ത കാലം. അർസെൻ വെങ്ങർ എന്നാ അതികായകന്റെ കീഴിൽ പ്രീമിയർ ലീഗ് വിറപ്പിച്ച ഒരു കാലം. അതെ പറഞ്ഞു വരുന്നത് അർസെൻ വെങ്ങർ എന്നാ ഇതിഹാസ പരിശീലകനെ പറ്റിയാണ്.

അർസെൻ വെങ്ങർ അർസേനലിന്റെ പടികൾ കേറിയപ്പോൾ ഒരിക്കലും പോലും ഗണ്ണേഴ്സ് വിചാരിച്ചു കാണില്ല അയാൾ കെട്ട് കഥകളെ യഥാർത്ഥമാക്കാൻ വന്നതാണെന്ന് .പ്രീമിയർ ലീഗിന്റെ ആദ്യത്തെ പതിറ്റാണ്ടിൽ ഫെർഗിയുടെ യുണൈറ്റഡിന് എതിരാളി വെങ്ങറിന്റെ ആർസേനൽ മാത്രമായിരുന്നു.2002-03 സീസണിൽ യുണൈറ്റഡ് മുന്നിൽ പ്രീമിയർ ലീഗ് അടിയറിവ് വെച്ചപ്പോൾ വെങ്ങർ ഒരു ടീം മീറ്റിംഗ് നടത്തുകുണ്ടായി.

Arsene Wenger [arsenel.com/aaveshamclub]

ആ മീറ്റിംഗിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനായിരുന്നു. യുണൈറ്റഡ് ന്റെ കൈയിൽ നിന്ന് നമുക്ക് ആ കിരീടം തിരകെ പിടിക്കണം. അതിന് ഒരേ ഒരു വഴി നമ്മൾ അൺ ബീറ്റൻ ആകുക എന്നൊള്ളതാണ്. നിങ്ങൾ കരുതുന്നുണ്ടോ യുണൈറ്റഡും ലിവർപൂളും ചെൽസിയും ഇത് ആഗ്രഹിക്കുന്നില്ല എന്ന്.!. ഈ ഒരു മീറ്റിംഗ് മാത്രം മതിയായിരുന്നു. ആർസേനൽ താരങ്ങളിലെ തീ കളി കളത്തിൽ ആളി കത്താൻ.

ഒടുവിൽ 2003-04 സീസൺ ഒരു മത്സരം പോലും തോൽക്കാതെ ആർസേനൽ വിജയിച്ചപ്പോൾ പ്രീമിയർ ലീഗിനെ പുറമെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ മറ്റൊരു സ്വർണ കപ്പ്‌ കൂടി നൽകി ക്ലബ്ബിനെ ആദരിച്ചു.

എങ്ങനെയാണ് വെങ്ങർ ഈ ടീമിനെ അൺ ബീറ്റൻ ആക്കിയത്.അച്ചടക്കം ഒള്ള ഡ്രസിങ് റൂം തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. എന്നും മദ്യത്തിന് പുറമെ പോയി കൊണ്ടിരുന്ന ഇംഗ്ലീഷ് താരങ്ങളുട മദ്യപാനം കുറച്ചു കൊണ്ട് വന്നു. ഇംഗ്ലീഷ് താരങ്ങൾക്ക് പകരം കുറച്ചു കൂടി പ്രഫഷണൽ സമീപനം ഒള്ള താരങ്ങളെ ടീമിലെത്തിച്ചു. പാട്രിക് വിയറെയും തിയറി ഹെനറിയും തന്നെ ഏറ്റവും വലിയ ഉദാഹരണം..

പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച മാനേജർ തന്നെയാണ് നിങ്ങൾ. ഗണ്ണേഴ്സ് ആരാധകർ അഹങ്കാരത്തോടെ പറയുന്നേ ഒരു വാചകമുണ്ട്.’ഏതെങ്കിലും ഒരു കപ്പ്‌ അടിക്കാൻ ആരെ കൊണ്ടു പറ്റും. പക്ഷെ സ്വർണ കപ്പ്‌ അടിക്കണേൽ അതു ഞങ്ങളുടെ ആർസേനൽ ആയിരിക്കക്കണം എന്ന്…

ചാമ്പ്യൻസ് ലീഗിൽ PSG കിരീട ഫേവറിറ്റുകളെന്ന് മുൻ PSG താരം…

ടി20 ലോകകപ്പിൽ ആ താരം ഇന്ത്യയുടെ തുറുപ്പുചീട്ടായിരിക്കും, അയാൾ ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്