in ,

LOVELOVE CryCry

തോൽവിക്കു കാരണം അവൻ മാത്രമല്ല ആത്മവിശ്വാസം നഷ്ടപ്പെടുവാൻ വേറെയും കാരണങ്ങളുണ്ട്, തോൽവിക്കും…

ഇന്നലത്തെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തം മോശം കളിച്ച ഡിഫെൻസിനും, 4-4-2 എന്ന ഫോർമേഷൻ കളിപ്പിച്ച കോച്ചിനും ആണ്. കഴിഞ്ഞ സീസണിൽ അവൻ രാജാവ് ആയിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകർക്ക്, എന്നാൽ ഇപ്പോൾ പെട്ടന്നു തള്ളി പറയുന്നു. കളിയാക്കാൻ ഒരുപാട് പേര് ഉണ്ട് സപ്പോർട്ട് ചെയ്യാൻ ആണ് ഫാൻസ്‌ വേണ്ടത്.

Albino Gomes

ഉദ്ഘാടന മത്സരത്തിൽ മോഹൻബഗാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ പരാജയപ്പെടുത്തിയതിനു ശേഷം പതിവില്ലാത്ത വിധം ഭീകരമായ ഒറ്റപ്പെടുത്തലും വിമർശനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ആൽബിനോ ഗോമസ് അനുഭവിക്കുന്നത്, എന്നാൽ ഇന്നലത്തെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വം അദ്ദേഹത്തിൻറെ തലയിൽ കെട്ടിവയ്ക്കുന്നത് ഒട്ടും ഉചിതമല്ല.

അദ്ദേഹത്തിന് ആത്മവിശ്വാസം ഇല്ലായിരുന്നു എന്നത് ശരി തന്നെയാണ്. മനുഷ്യസഹജമായ പിഴവുകളും സംഭവിച്ചിട്ടുണ്ട്. എന്നാൽ ടീമിന് മൊത്തത്തിൽ കെട്ടുറപ്പില്ലാത്തതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ടത് എന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും ആരാധകർ കാണിക്കണം.

Albino Gomes

ആദ്യത്തെ ഗോൾ വന്നത് റോയ് കൃഷ്ണയുടെ ഫേക്ക് റിയാക്ഷൻ കാരണം ആണ് ആൽബിനോയുടെ ശ്രദ്ധ പോയി. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം സെറ്റ് പീസ് അവസരങ്ങളിൽ കയ്യും കെട്ടി നിക്കുന്നതാണ് കണ്ടത്. രണ്ടാമത്തെ ഗോൾ പെനാൽറ്റി, അതും ഡിഫെൻസ് മിസ്റ്റേക്കിൽ നിന്നും സംഭവിച്ചതാണ്. റോയ് കൃഷ്‌ണയെയും, ബോമസിനെയും മാർക്ക് ചെയ്യാനോ ബ്ലോക്ക്‌ ചെയ്യാനോ ആരും ഇല്ലായിരുന്നു

മൂനാമത്തേത് ബോമസിന്റെ ഒറ്റക്കുള്ള മുന്നേറ്റം. ഡിഫെൻസ് മിസ്റ്റേക്ക് ആണ് കാരണം. നാലാമത്തേത് ലിസ്റ്റിന്റെ മനോഹരമായ ഗോൾബിഅതും ഡിഫെൻസ് മിസ്റ്റേക്ക് തന്നെ അപ്പോൾ ആ താരത്തെ ചാലഞ്ചു ചെയ്യാൻ പോലും ആരും ഇല്ല. ഖ്ബ്ര വെറുതെ നോക്കി നിക്കുന്നു.

അഞ്ചാമത്തെ ഗോൾ വൺ ഓൺ വൺ വരുന്നു എങ്കിൽ അത് ആൽബിനോയുടെ അല്ല സെന്റർ ബാക്കിന്റെ കുഴപ്പം ആണ് , പെനാൽറ്റി വന്നത് ലെസ്‌കോവിചിന്റെ കാലിന്റെ അറ്റത്തു കൂടി ആണ് ബോൾ പോയത് ഒന്ന് സ്‌ട്രെച് ചെയ്തിരുന്നു എങ്കിൽ ആ ബോൾ കറക്റ്റ് റോയ് കൃഷ്ണക്ക് കിട്ടില്ലായിരുന്നു… സിറ്റുവേഷൻ റോയ് കൃഷ്ണ യുടെ ഷോട്ട് തടുത്തിട്ടു ആൽബിനോ

ആദ്യത്തെ കളി കണ്ട് എന്തിനു ഇങ്ങനെ കുറ്റപ്പെടുത്തുന്നു. ഇന്നലത്തെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തം മോശം കളിച്ച ഡിഫെൻസിനും, 4-4-2 എന്ന ഫോർമേഷൻ കളിപ്പിച്ച കോച്ചിനും ആണ്. കഴിഞ്ഞ സീസണിൽ അവൻ രാജാവ് ആയിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകർക്ക്, എന്നാൽ ഇപ്പോൾ പെട്ടന്നു തള്ളി പറയുന്നു. കളിയാക്കാൻ ഒരുപാട് പേര് ഉണ്ട് സപ്പോർട്ട് ചെയ്യാൻ ആണ് ഫാൻസ്‌ വേണ്ടത്.

കയ്യിൽ സ്വർണ്ണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ, ഗിൽ കയ്യിലുള്ളപ്പോൾ ആത്മവിശ്വാസമില്ലാത്ത ഗോൾകീപ്പറെ വീണ്ടും കളിപ്പിക്കുന്നത് എന്തിന്

യുണൈറ്റഡ് പരിശീലകന് മുന്നിൽ വലിയ ലക്ഷ്യം, കഴിഞ്ഞിട്ടില്ലെങ്കിൽ പുറത്താക്കുമെന്ന് റിപ്പോർട്ടുകൾ…!!