in

തന്നെ തത്കാലം ടീമിൽ എടുക്കരുതെന്ന് ഹാർദിക് പാണ്ഡ്യ, കാരണമിതാണ്!

നിലവിൽ ഹാർദികിന്റെ സ്ഥാനത്തിന് ഒരു അവകാശി കൂടി വന്ന സാഹചര്യത്തില്‍ ഇനി മത്സരം ഉണ്ടാവും, പിടിച്ച് നിൽക്കണം എങ്കിൽ ഹിറ്റ്നസ് വീണ്ടെടുത്ത് വീണ്ടും പന്തെറിഞ്ഞ് തുടങ്ങണം.

Hardik dont need to play

പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും നേരിടുന്ന ഇന്ത്യന്‍ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തത്കാലം തന്നെ ടീമിലേക്ക് പരിഗണിക്കരുത് എന്ന് സെലക്ടേർസിനോട് പറഞ്ഞതായി ESPN ക്രിക് ഇൻഫോ റിപ്പോര്‍ട്ട് ചെയ്തു. ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ച് വരവ് നടത്താനാണ് താരം ആഗ്രഹിക്കുന്നത്. ലോകകപ്പ് ടീമിൽ ഇടം നേടിയത് പോലും പലരും ചോദ്യം ചെയ്തിരുന്നു, പിന്നാലെ വന്ന ടിട്വന്റി സീരിസിൽ നിന്നും ഹാർദികിനെ ഡ്രോപ്പ് ചെയ്തു.

ഇന്ത്യൻ ടീമിൽ മത്സരം ഇല്ലാതിരുന്ന ഒരു പൊസിഷനാണ് ഹാർദിക് പാണ്ഡ്യ സ്വന്തമാക്കി വെച്ചിരുന്നത്. പേസ് ബൗളിങ് ഓൾറൗണ്ടർമാർക്ക് ദാരിദ്ര്യമുള്ള ഇന്ത്യൻ മണ്ണിൽ ഹാർദിക് പാണ്ഡ്യ ടീമിലെ ഓട്ടോമാറ്റിക് ചോയിസ് ആയിരുന്നു. എന്നാൽ തോളിനേറ്റ പരിക്കിൽ നിന്നും പൂർണമായും പുറത്ത് വരാൻ കഴിയാതെ വന്നതോടെ ഹാർദിക് ഒരു സ്പെഷ്യലിസ്റ്റ് ബാറ്റർ എന്ന നിലയില്‍ ആണ് ടീമിൽ തുടർന്നത്. IPL ൽ കഴിഞ്ഞ രണ്ട് സീസണുകളിലും ഒരു പന്ത് പോലും എറിയാൻ ഹാർദിക്കിന് കഴിഞ്ഞില്ല. ഇതിനൊപ്പമാണ് ബാറ്റിങ് ഫോമും മോശം ആയത്.

Hardik dont need to play

ലോകകപ്പിൽ ഉൾപടെ ആറാം ബൗളിങ് ഓപ്ഷന്‍ ഇല്ലാതെ ഇന്ത്യ കുഴഞ്ഞപ്പോഴും ഹാർദിക്കിന് പന്തെടുക്കാൻ ആയില്ല. നിലവിൽ ഹാർദികിന്റെ സ്ഥാനത്തിന് ഒരു അവകാശി കൂടി വന്ന സാഹചര്യത്തില്‍ ഇനി മത്സരം ഉണ്ടാവും, പിടിച്ച് നിൽക്കണം എങ്കിൽ ഹിറ്റ്നസ് വീണ്ടെടുത്ത് വീണ്ടും പന്തെറിഞ്ഞ് തുടങ്ങണം. ഇതൊക്കെ പരിഗണിച്ചാണ് ഹാർദിക് ഈ ഇടവേളക്ക് മുതിരുന്നത് എന്നത് വ്യക്തം.

ഹാർദികിന്റെ മോശം സമയവും തന്റെ നല്ല സമയം ഒരുമിച്ച് വന്നതോടെ ഇന്ത്യൻ ടീമിലെ ഓൾറൗണ്ടർ റോൾ താത്കാലികം ആയി എങ്കിലും വെങ്കിടേഷ് അയ്യർക്ക് സ്വന്തം ആയമട്ടാണ്. IPL രണ്ടാം പകുതിയിലെ മികച്ച ഫോം ഇന്റർനാഷണൽ അരങ്ങേറ്റത്തിലും തുടർന്ന മധ്യപ്രദേശുകാരൻ ഹാർദികിന് നല്ലൊരു മത്സരം നൽകും എന്ന കാര്യം ഉറപ്പാണ്. ഫിറ്റ്നസ് വീണ്ടെടുത്ത് വന്നാലും പഴയ പോലെ നേരിട്ടൊരു സിലക്ഷൻ സാധ്യമാവില്ല. IPL ലെയും ഡൊമസ്റ്റികിലെയും പ്രകടനങ്ങൾ നിർണായകം ആവും.

അതേ സമയം മുംബൈ ഇന്ത്യൻസിലും ഇനി ഹാർദികിന് സ്ഥാനമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രോഹിതിനും ബുംറക്കും പൊള്ളാഡിനും ഒപ്പം യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ മുംബൈ നിലനിർത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2015 ൽ IPL അരങ്ങേറ്റം നടത്തിയ ഹാർദിക് മുംബൈയുടെ നാല് കിരീട വിജയങ്ങളിൽ ഭാഗമായിരുന്നു. 92 മത്സരങ്ങളിൽ നിന്നും 1476 റൺസും 42 വിക്കറ്റുകളും ആണ് ഹാർദികിന്റെ സമ്പാദ്യം. മുംബൈ റിലീസ് ചെയ്താൽ ഒരുപക്ഷേ അഹമ്മദാബാദ് ഫ്രഞ്ചൈസി ഹാർദികിനെ സ്വന്തമാക്കും എന്നും റൂമറുകൾ ഉണ്ട്.

റാഗ്നിക്ക് ഹാലൻഡിനെ യുണൈറ്റഡിൽ എത്തിക്കുമെന്ന് റിപ്പോട്ട്, റാഗ്നിക്കിന്റെ ആ ബന്ധങ്ങൾ അതിനു സഹായിക്കും…

ചോദ്യം ചെയ്യപ്പെട്ട സെലക്ഷന്‍, അരങ്ങേറ്റത്തിൽ ഹീറോ ആയി വായടപ്പിച്ച് ശ്രേയസ്!