in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഒരൊറ്റക്കളി കൊണ്ട് ബ്ലാസ്റ്റേഴ്സ് തെളിയിച്ചത് എട്ടു കാര്യങ്ങളാണ്…

സ്‌കോർ ഷീറ്റ് നോക്കുമ്പോൾ കാണുന്ന പ്രതിഫലനത്തിനെക്കാൾ ഉപരിയായി പലതും ബ്ലാസ്റ്റേഴ്‌സ്- ഒഡീഷ മത്സരം കണ്ടവർക്ക് മനസ്സിലായിട്ടുണ്ടാകും, ഈ വിജയം പ്രധാനമായും വെളിച്ചത്തിലേക്ക് കൊണ്ടുവന്ന 8 ഘടകങ്ങൾ ഇവയാണ്. ഫുട്ബാൾ നിരീക്ഷകനായ ഉവൈസ് അഹമ്മദ് ലിസ്റ്റ് ചെയ്ത ഘടകങ്ങൾ താഴെ വായിക്കാം

KBFC-wins-the-match

1) കഴിഞ്ഞ 3 മത്സരങ്ങളിൽ വഴങ്ങിയത് വെറും 2 ഗോൾ മാത്രം !! ഈ സീസണിൽ കാണുന്ന ഏറ്റവും വലിയ പോസിറ്റീവ് !
ലെസ്കോ- സിപ്പോ ക്ലിക്ക് അയി.

2) ആൽവാരോ ടച്ചിലേക്ക് വന്നിരിക്കുന്നു, ഗോളിന് പുറമേ കിടിലൻ ഓൺടാർറ്റ് ഷോട്ട്സ്

3) ലൂണ- ഈ സീസണിലെ വസന്തം ! ഇന്നത്തെ രണ്ട് ഗോളിനും അസിസ്റ്റ് !
ഈ ISL ലെ ഏറ്റവും മികച്ച പ്ലെയർ എന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല !

KBFC-wins-the-match

4) ഒഡീഷ ഗോൾകീപ്പറുടെ മാസ്മരിക പ്രകടനം ഇല്ലായിരുന്നെങ്കിൽ ഗോൾവല ഇനിയും നിറഞ്ഞേനെ.

5) റഫറിയിങ്ങ് – പ്രൊഫഷണലിസം തൊട്ട് തീണ്ടാത്ത മോശം റഫറിയിങ്ങ്. ലൈൻ റഫറിയും മെയ്ൻ റഫറിയും പരസ്പര ധാരണയില്ലാതെ എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത് !
(സ്വാഭാവികം)

6) 50th മാച്ച് കളിക്കുന്ന പ്രശാന്ത് ഇന്ന് നല്ല കോൺഫിഡൻസിലായിരുന്നു. അതിൻ്റെ പ്രതിഫലനമായിരുന്നു ആ മനോഹരമായ ഗോൾ ഓൺലൈൻ വിമർശനങ്ങളിൽ ചെക്കൻ എന്ത് മാത്രം വീർപ്പുമുട്ടിയിരുന്നുവെന്ന് ആ സെലിബ്രേഷൻ വ്യക്തമാക്കുന്നു

7) ഖബ്ര കൊള്ളാം. നല്ല കമ്മിറ്റ്മെൻ്റ് ഉള്ള പ്ലെയർ. ഇന്ന് സംഭവിച്ച അപ്രതീക്ഷിത മിസ്റ്റേക്ക് മറക്കാം. ജസൽ മിഡിലേക്ക് ഇറങ്ങി വന്ന് രണ്ട് മൂന്ന് ക്രോസസ് നൽകുന്നത് കണ്ടപ്പോൾ പഴയ ജെസലിനെ ഓർമ്മ വന്നു.

8) മുൻവർഷങ്ങളിൽ സീസൺ അവസാനം മാത്രം കണ്ടുവന്നിരുന്ന ഒരു പോസിറ്റീവ് എനർജിയും, ടീം കോംബിനേഷനും ഇത്തവണ നേരത്തെ ലഭിച്ചതുപോലെ. പ്രീ സീസൺ കൂടുതൽ കളിച്ചതിൻ്റെ ഫലമാകാം.
തുടർ വിജയങ്ങൾ ഉണ്ടാവട്ടെ.

കൂകി വിളിച്ചരുടെ അണ്ണാക്കിലേക്ക് റോക്കറ്റ് വിട്ടു ബ്രസീലിയൻ ചെകുത്താൻ, മനസു നിറച്ച പ്രകടനം അർഹിച്ച വിജയം

പാഠം ഒന്ന്; പ്രശാന്തിനെ വിമർശിക്കരുത്; പാപം കിട്ടും