in

CryCry LOLLOL LOVELOVE AngryAngry OMGOMG

രോഹിത് നായകനാകുമ്പോൾ എന്റെ ഉള്ളിലെ പേടി ഇതാണ്!

രോഹിത് ശർമ ഏകദിന ക്യാപ്റ്റനായി സ്ഥാനം ഏൽക്കുകയാണ്.രോഹിത് ശർമ ആരാധകരും ഇന്ത്യൻ ആരാധകരും ഒരു പോലെ ആഘോഷിച്ച നിമിഷം. പക്ഷെ ചിലർക്ക് എങ്കിലും എന്നെ പോലെ ആ സംശയം ഉടലെടുത്തിട്ടുണ്ടാവും . വിരാട് കോഹ്ലി എന്നാ ക്രിക്കറ്റിന്റെ രാജാവിന്റെ പതനത്തിന്റെ ആരംഭമാണോ ഇതെന്ന്.

Jadeja Rohiot Kohli [ICC]

രോഹിത് ശർമ ഒരിക്കലും മികച്ച ക്യാപ്റ്റനല്ല എന്നല്ല പറഞ്ഞു വരുന്നത്.അയാൾ ക്രിക്കറ്റ്‌ ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് എന്ന് അദ്ദേഹം തനിക്ക് നൽകിയ ചെറിയ അവസരങ്ങൾ കൊണ്ട് തെളിയിച്ചതാണ്. ട്വന്റി ട്വന്റി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലിക്ക് പകരം രോഹിത് അല്ലാതെ മറ്റൊരു താരം ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉണ്ടായിരുന്നില്ല. എങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരും എന്ന് ആരാധകർക്ക് ഉറപ്പ് നൽകിയ കോഹ്ലി എങ്ങനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്തായി.ഏറ്റവും മികച്ച ഏകദിന ക്യാപ്റ്റൻമാരുടെ ലിസ്റ്റിൽ ആദ്യത്തെ സ്ഥാനങ്ങളിൽ കോഹ്ലി ഉണ്ടായിരുന്നത് അല്ലെ. താൻ ക്യാപ്റ്റനായ ആദ്യത്തെ ലോകകപ്പിൽ തന്നെ അയാൾ ഇന്ത്യയെ സെമി വരെ എത്തിച്ചത് അല്ലെ.

അയാൾക്ക് 2023 ലോകകപ്പ് വരെ അവസരം ഉണ്ടായിരുന്നത് അല്ലെ. ഇന്നും ഞാൻ വിശ്വാസിക്കുന്ന ഒന്നു ഉണ്ട്. കാലം അയാളോട് കാണിച്ച അതിക്രൂരമായ കളിതമാശയാണ് അയാൾക്ക് ക്യാപ്റ്റൻ എന്നാ നിലയിൽ ഒരു കിരീടം ഇല്ലാത്തത് എന്ന് .ക്യാപ്റ്റൻ എന്നാ നിലയിൽ അയാൾ ഒരു കിരീടം നേടിയിരുന്നേൽ അയാൾ ഒരു പക്ഷെ അമാനുഷികാനായി മാറിയേനെ .അതു കൊണ്ടാവണം കാലം ഇത്ര ക്രൂരത അയാളിലെ ക്യാപ്റ്റനോട്‌ കാണിച്ചത്.

Jadeja Rohiot Kohli [ICC]

ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ധോണിക്ക് പോലും ദക്ഷിണ ആഫ്രിക്കയിൽ ഒരു ഏകദിന പരമ്പര ജയിക്കാൻ സാധിക്കാത്താടെത്ത് നിന്ന് അയാൾ ഏഴു മത്സരങ്ങൾ അടങ്ങുന്ന പരമ്പര നേടിയിട്ട് ഉണ്ടെങ്കിൽ അയാൾക്ക് ഒരു ലോകകപ്പിൽ കൂടി ക്യാപ്റ്റൻ ആകാൻ ഒള്ള അവസരം കൊടുത്തു കൂടായിരുന്നോ.അയാൾക്ക് ഒരു പക്ഷെ അടുത്ത ദക്ഷിണ ആഫ്രിക്ക സീരിയസിൻ ശേഷം തന്റെ ടെസ്റ്റ്‌ ക്യാപ്റ്റൻ പദവി കൂടി നഷ്ടപെട്ട് പോയേക്കാം. രോഹിത് ടെസ്റ്റ് ടീമിന്റെ ഉപനായകൻ ആയതു അതിന്റെ മുന്നോടിയായി എന്നത് പോലെ തോന്നുന്നു.

കിരീടവും ചെങ്കോലും ഇല്ലാതെ നിങ്ങൾ പടിയിറങ്ങണ്ടി വരും എന്ന് ഓർക്കുമ്പോൾ ഓരോ ഇന്ത്യൻ ആരാധകരടെയും ഹൃദയം നീറുകയാണ്. നിങ്ങളെക്കാൾ മികച്ച ക്യാപ്റ്റൻ ഇനി വന്നേക്കാം. പക്ഷെ നിങ്ങളെ പോലെ ഒരാൾ ഇനി ഇന്ത്യൻ ക്രിക്കറ്റിന്റെ സിംഹാസനം അണിയാൻ ഉണ്ടാവുമോ.

ഒരു ഇന്ത്യൻ ആരാധകൻ എന്നാ നിലയിൽ രോഹിത് ഇന്ത്യയെ കിരീടങ്ങൾ കൊണ്ട് മൂടുമ്പോൾ നിങ്ങൾ അവിടെ കാണണം എന്നാണ് ഞങ്ങൾ ആരാധകർ ആഗ്രഹിക്കുന്നതു. പക്ഷെ പുറത്തു വരുന്ന വാർത്തകൾ ഞങ്ങളുടെ ആഗ്രഹങ്ങൾക്ക് എതിരെ ഭവിക്കുകയാണ്. എങ്കിലും കേട്ടത് ഒന്നും സത്യമാകരുതേ എന്നാ പ്രാർത്ഥനയോടെ നിർത്തുന്നു.

ഫുട്ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ, പ്രാർത്ഥനയോടെ ആരാധകർ…

UCL യോഗ്യത നേടിയ ടീമുകൾ, ആരൊക്കെ തമ്മിലാണ് മത്സരങ്ങൾ എന്നെല്ലാം അറിയാം..