in

LOVELOVE LOLLOL OMGOMG AngryAngry CryCry

UCL യോഗ്യത നേടിയ ടീമുകൾ, ആരൊക്കെ തമ്മിലാണ് മത്സരങ്ങൾ എന്നെല്ലാം അറിയാം..

ഡിസംബർ 13 തിങ്കളാഴ്ചയാണ് റൗണ്ട് ഓഫ് 16-ലെ മത്സരങ്ങൾ തീരുമാനിക്കുക. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട്-ഓഫ് 16 ആദ്യ പാദം ഫെബ്രുവരി 15, 16, 22, 23 തീയതികളിൽ നടക്കും. മാർച്ച് 8, 9, 15, 16 തീയതികളിലാണ് രണ്ടാം പാദ മത്സരങ്ങൾ അരങ്ങേറുക, മുൻ വർഷങ്ങളിൽ നടന്നത് പോലെ എവേ ഗോളുകൾക്ക് ഈ വർഷം പ്രാധാന്യമില്ല. റൗണ്ട് ഓഫ് 16-ൽ ഇടം നേടിയ ടീമുകൾ ഇവയാണ്..

Manchester United vs PSG

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ 2021-2022 സീസണിലേക്കുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഒന്നൊഴികെ എല്ലാതും അവസാനിച്ചു. അറ്റലാന്റ vs വിയ്യാറയൽ മത്സരം ഗ്രൗണ്ടിൽ അമിതമായ മഞ്ഞ് വീഴ്ചയെ തുടർന്ന് ഇന്നത്തേക്ക് മാറ്റി വെച്ചു. ഇന്ന് രാത്രി 11:30നാണ് ഈ മത്സരം അരങ്ങേറുക. വിജയിക്കുന്ന ടീമിന് ചമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16-ൽ ഇടം നേടാം, മത്സരം സമനിലയാണെങ്കിൽ വിയ്യാറയൽ മുന്നേറും.

റൗണ്ട് ഓഫ് 16-ൽ 15 ടീമുകൾ അവരുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ബാഴ്സലോണയെ പോലുള്ള ചില വമ്പൻ ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി, യൂറോപ്പ ലീഗിലായിരിക്കും ഇനി അവരുടെ മത്സരങ്ങൾ. ലീവർപൂൾ, അയാക്സ്, ബയേൺ മ്യൂണിക് എന്നീ ടീമുകൾ ഗ്രൂപ്പ് റൗണ്ടിൽ കളിച്ച ആറിൽ ആറ് മത്സരങ്ങളും വിജയിച്ചത് ശ്രേദ്ദേയമായ കണക്കുകൾ തന്നെയാണ്.

Manchester United vs PSG

റൗണ്ട്-ഓഫ് 26-ന്റെ മത്സരങ്ങൾ തീരുമാനിക്കുന്നത് ഇങ്ങനെയാണ് – യോഗ്യത നേടിയ 16 ടീമുകളെ രണ്ട് പോട്ടുകളായി തിരിച്ചിരിക്കുന്നു – ഒന്നിൽ ഗ്രൂപ്പ് വിജയികൾ, മറ്റൊന്നിൽ ഗ്രൂപ്പ് റണ്ണേഴ്‌സ് അപ്പ്. ഒരു പോട്ടിൽ നിന്നുള്ള ടീം രണ്ടാമത് പോട്ടിലുള്ള ടീമിനെയായിരിക്കും നേരിടുക.

റൗണ്ട്-ഓഫ് 16-ൽ ഒരേ രാജ്യത്തു നിന്നുള്ള ടീമുകൾ തമ്മിൽ മത്സരം വരില്ല, അല്ലെങ്കിൽ ഒരു ഗ്രൂപ്പ് പങ്കിട്ട ടീമുകൾക്കെതിരെ കളിക്കാനും കഴിയില്ല.
Eg:-റയൽ മാഡ്രിഡിന് അത്‌ലറ്റിക്കോ മാഡ്രിഡിനെയോ ഇന്റർ മിലാനെയോ നേരിടാൻ കഴിയില്ല.

ഡിസംബർ 13 തിങ്കളാഴ്ചയാണ് റൗണ്ട് ഓഫ് 16-ലെ മത്സരങ്ങൾ തീരുമാനിക്കുക. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട്-ഓഫ് 16 ആദ്യ പാദം ഫെബ്രുവരി 15, 16, 22, 23 തീയതികളിൽ നടക്കും. മാർച്ച് 8, 9, 15, 16 തീയതികളിലാണ് രണ്ടാം പാദ മത്സരങ്ങൾ അരങ്ങേറുക, മുൻ വർഷങ്ങളിൽ നടന്നത് പോലെ എവേ ഗോളുകൾക്ക് ഈ വർഷം പ്രാധാന്യമില്ല. റൗണ്ട് ഓഫ് 16-ൽ ഇടം നേടിയ ടീമുകൾ ഇവയാണ്..

1. അയാക്സ്

2. ബയേൺ മ്യൂണിക്

3. ലിവർപൂൾ

4. മാഞ്ചസ്റ്റർ സിറ്റി

5. മാഞ്ചസ്റ്റർ യുണൈറ്റഡ്

6.റയൽ മാഡ്രിഡ്

7. യുവന്റസ്

8.ലില്ലെ

9. പിഎസ്ജി

10. സ്പോർട്ടിംഗ്

11. അത്ലറ്റിക്കോ മാഡ്രിഡ്‌

12. ഇന്റർ മിലാൻ

13. ചെൽസി

14. വില്ലാറിയൽ/അറ്റലാന്റ

15. ബെൻഫിക്ക

16. സാൽസ്ബർഗ്

രോഹിത് നായകനാകുമ്പോൾ എന്റെ ഉള്ളിലെ പേടി ഇതാണ്!

ആദ്യ ലെഗിലെ കടം വീട്ടാനാകാതെ ചെകുത്താൻമ്മാർ…