in

ആദ്യ ലെഗിലെ കടം വീട്ടാനാകാതെ ചെകുത്താൻമ്മാർ…

മെസൻ ഗ്രീൻവുഡ്‌ ന്റെ പ്രകടനം റാൽഫിന്റെ ഭാവിയിലെ തന്ത്രങ്ങൾക്ക് ഊർജം പകരുന്ന തരത്തിൽ ആയിരുന്നു. സാങ്കേതികമായി മികച്ചു നിന്ന ഗ്രീൻവുഡ്‌ യുണൈറ്റഡിന്റെ ഭാവി സൂപ്പർ സ്റ്റാർ ആയി മാറട്ടെ. രണ്ടാം പകുതിയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയ റാൽഫിന്റെ തന്ദ്രം എടുത്തു പറയേണ്ടത് ആണ്. 35 വയസുള്ള ടോം ഹീറ്റനു അരങ്ങേറ്റ മത്സരം ഒരുക്കുന്നതും ഓൾഡ് ട്രാഫൊർഡ് സാക്ഷിയായി.

മാഞ്ചസ്റ്റർ യുണൈറ്റഡ് യംഗ്‌ ബോയ്സ് ചാമ്പ്യൻസ് ലീഗ് മത്സരം കാണാനുള്ള പ്രചോദനം റാൽഫ് രാഗ്‌നിക് സ്റ്റാർട്ടിങ് ലൈനപ്പ് ഇൽ വരുത്തിയ സമ്പൂർണ്ണ പൊളിച്ചെഴുതു തന്നെയാണ്.

വാൻ ഡി ബീക്‌ ,എലാങ്ങ ,അമദ്‌ ഡിയാലോ, നെമന്യ മാറ്റിച് , യുവാൻ മാറ്റ, ജെസി ലിംഗാർഡ്, ഒലെ വേണ്ട വിധം അവസരം നൽകാത്ത ബെഞ്ച് സ്ട്രെങ്ത് വർധിപ്പിക്കാൻ മാത്രം ടീമിൽ ഉൾപ്പെട്ട പലരും ടീമിന്റെ ഭാഗമായി കളിക്കുന്നു, അതും വൺ ടച്ച് പാസും ഫോർവേർഡ് പാസും മാത്രം കോൺസെൻട്രേറ്റ് ചെയ്തു കളിക്കുന്ന യുവ നിര, സൈഡ് ബെഞ്ചിലും സ്ഥിരം മുഖങ്ങൾ പലതും ഇല്ല എല്ലാം പുതു മുഖങ്ങൾ. ഒരു പുത്തൻ ഊർജം ടീമിൽ മൊത്തത്തിൽ കാണാൻ ആയിരുന്നു.

ആദ്യ മുപ്പതു മിനുട്ടിൽ യുണൈറ്റഡ് കളം വാഴുന്ന കാഴ്ച ആയിരുന്നു കാണാൻ ആയതു. അതിന്റെ പ്രതിഫലനം എന്നോണം ഇടതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ മെസൻ ഗ്രീൻവുഡ്‌ ഗോൾ കൂടി കണ്ടെത്തിയപ്പോൾ ആവേശം വാനോളം ഉയർന്നു പൊങ്ങി. എന്നാൽ സുവര്ണാവസരങ്ങൾ കളഞ്ഞു കുളിക്കുന്ന മുന്നേറ്റ നിരയും ആദ്യ പകുതിയിൽ കല്ല് കടിയായി. തുടർന്നങ്ങോട്ട് ഉണർന്നു കളിച്ച യംഗ്‌ ബോയ്സ് ഫാബിയാൻ റീഡർ തൊടുത്ത മനോഹര ഷോട്ടിലൂടെ സമനില ഗോളും കണ്ടെത്തി.

പിന്നിയിട് അങ്ങോട്ട് ഉണർന്നു കളിച്ച യംഗ്‌ ബോയ്സ് യുണൈറ്റഡ് പ്രതിരോധ താരങ്ങളെയും ഗോൾ കീപ്പറെയും പലപ്പോഴും പരീക്ഷണ വിധേയമാക്കി കൊണ്ടിരുന്നു. യംഗ്‌ ബോയ്സ് ആക്രമണങ്ങളെ ചെറുത്തു തോൽപ്പിച്ച യുണൈറ്റഡ് സ്കോർ ഷീറ്റ് 1-1 സമനിലയിൽ മത്സര ഫലം കൊണ്ടെത്തിച്ചു.

മെസൻ ഗ്രീൻവുഡ്‌ ന്റെ പ്രകടനം റാൽഫിന്റെ ഭാവിയിലെ തന്ത്രങ്ങൾക്ക് ഊർജം പകരുന്ന തരത്തിൽ ആയിരുന്നു. സാങ്കേതികമായി മികച്ചു നിന്ന ഗ്രീൻവുഡ്‌ യുണൈറ്റഡിന്റെ ഭാവി സൂപ്പർ സ്റ്റാർ ആയി മാറട്ടെ. രണ്ടാം പകുതിയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയ റാൽഫിന്റെ തന്ദ്രം എടുത്തു പറയേണ്ടത് ആണ്. 35 വയസുള്ള ടോം ഹീറ്റനു അരങ്ങേറ്റ മത്സരം ഒരുക്കുന്നതും ഓൾഡ് ട്രാഫൊർഡ് സാക്ഷിയായി.

UCL യോഗ്യത നേടിയ ടീമുകൾ, ആരൊക്കെ തമ്മിലാണ് മത്സരങ്ങൾ എന്നെല്ലാം അറിയാം..

ജഡേജ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കും എന്ന് റിപ്പോർട്ടുകൾ – കാരണമിതാണ്!