in

LOVELOVE LOLLOL CryCry AngryAngry OMGOMG

എന്താണ് ബാഴ്സലോണയുടെ തകർച്ചയ്ക്കുള്ള കാരണം, മുള്ളർ വിശദീകരിക്കുന്നു…

ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ഒന്ന് പൊരുതുവാൻ പോലും കഴിയാതെ ജർമൻ പടയുടെ പോരാട്ടവീര്യത്തെ മുന്നിൽ കാറ്റലോണിയൻ പടയാളികൾ തളർന്നു വീഴുകയായിരുന്നു. യഥാർത്ഥത്തിൽ എന്താണ് ബാഴ്സലോണയ്ക്ക് സംഭവിക്കുന്നത് എന്ന് പറയുകയാണ് എതിരാളികളായ ബയേണിന്റെ ജർമൻ സൂപ്പർതാരം മുള്ളർ.

Muller Xavi Lewe

യുവേഫ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ ചെണ്ടയാണ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. മെസ്സി പോയതിനുശേഷം മാത്രമല്ല ഇത്തരത്തിൽ ഒരു സംഭവം മെസ്സി ഉള്ളപ്പോഴും ബയെണിന്റെ കയ്യിൽ നിന്നും അടി ഇരന്ന് വാങ്ങുന്നത് ബാഴ്സലോണയുടെ ഒരു സ്വഭാവമായിരുന്നു.

2017 നു ശേഷം ജർമൻ ക്ലബ്ബിൻറെ സ്ഥിരം വേട്ടമൃഗം ആണ് ചാമ്പ്യൻസ് ലീഗ് ഫുഡ്ബോളിൽ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. എട്ടു ഗോളിന്റെ വമ്പൻ പണി കിട്ടിയത് ബാഴ്സലോണ ആരാധകർ മറന്നു തുടങ്ങും മുൻപ് മുറിവിൽ മുളകു പുരട്ടുന്നത് പോലെ ഓരോതവണയും ബയേൺ മ്യൂണിക് ബാഴ്സലോണയെ കയ്യിൽ കിട്ടുമ്പോഴെല്ലാം പ്രഹരിച്ച വിടാറുണ്ട്.

Muller Xavi Lewe

ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ഒന്ന് പൊരുതുവാൻ പോലും കഴിയാതെ ജർമൻ പടയുടെ പോരാട്ടവീര്യത്തെ മുന്നിൽ കാറ്റലോണിയൻ പടയാളികൾ തളർന്നു വീഴുകയായിരുന്നു. യഥാർത്ഥത്തിൽ എന്താണ് ബാഴ്സലോണയ്ക്ക് സംഭവിക്കുന്നത് എന്ന് പറയുകയാണ് എതിരാളികളായ ബയേണിന്റെ ജർമൻ സൂപ്പർതാരം മുള്ളർ.

സാങ്കേതികപരമായും തന്ത്രപരമായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വളരെ മികച്ച ഒരു ക്ലബ്ബ് തന്നെയാണ് എന്നാൽ ചാമ്പ്യൻസ് ലീഗ് പോലെയുള്ള വലിയ വേദികളിലെ വലിയ പോരാട്ടത്തിലേക്ക് വരുമ്പോൾ അതിൻറെ തീവ്രതയും ആയി പൊരുത്തപ്പെട്ട് പോകുവാൻ കാറ്റലോണിയൻ ക്ലബ്ബിന് കഴിയുന്നില്ല എന്നാണ് ജർമൻകാരൻ വിശ്വസിക്കുന്നത് അദ്ദേഹത്തിൻറെ വാക്കുകളുടെ മലയാള പരിഭാഷ താഴെ ചേർക്കുന്നു

“ബാഴ്‌സലോണക്ക് ഇതിന്റെ തീവ്രതയുമായി ഒത്തുപോകാൻ കഴിയുന്നില്ല. സാങ്കേതികമായി അവർക്കെല്ലാമുണ്ട്. അവർക്ക് തന്ത്രപരമായും സാങ്കേതികപരമായും ഉയർന്നു നിൽക്കുന്ന മികച്ച താരങ്ങളുണ്ട്. എന്നാൽ ടോപ് ലെവൽ ഫുട്ബോളിന്റെ തീവ്രതയെ അവർക്ക് അഭിമുഖീകരിക്കാൻ കഴിയില്ല.” മുള്ളർ മത്സരത്തിനു ശേഷം മുള്ളർ

വയസ്സൻമാരുടെ യുണൈറ്റഡ് ഇനി പഴങ്കഥ, യുവത്വത്തിന്റെ ചോരത്തിളപ്പിൽ ചെകുത്താൻമാർ കുതിക്കുമെന്ന് റാഗ്നിക്കിന്റെ വാക്കുകൾ

കപ്പ് മുഖ്യം എന്ന് BCCI, കോലിയോട് കാണിച്ചത് നെറികേട് എന്ന് ആരാധകർ.