in

LOVELOVE LOLLOL AngryAngry OMGOMG CryCry

UCL എതിരാളികളായി റയൽമാഡ്രിഡ് വരുമ്പോൾ മെസ്സിയുടെ പ്രതികരണം ഇങ്ങനെ

യുവേഫ ചാമ്പ്യൻസ് ലീഗിൽ അടുത്ത മത്സരത്തിൽ പി എസ് ജി യുടെ എതിരാളികൾ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് ആണ് നിലവിലെ ഫോമിൽ റയൽ മാഡ്രിഡ് മുന്നിട്ടുനിൽക്കുന്നു എങ്കിലും മെസ്സിയും എംബപ്പയും തമ്മിൽ ഒരുമിച്ച് നടത്തുന്ന പരിശീലനം സ്പാനിഷ് ക്ലബ്ബിന് വളരെ വലിയ തലവേദന ആയിരിക്കും

Messi UCL record for PSG

കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണയുടെ സൂപ്പർതാരമായ ലയണൽ മെസ്സിയെ എന്തിനാണ് ഫ്രഞ്ച് ക്ലബ്ബായ PSG തങ്ങളുടെ കൂടാരത്തിലെത്തിച്ചത് എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ഉള്ളൂ അത് തങ്ങളുടെ ചിരകാലാഭിലാഷമായ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഒരുതവണയെങ്കിലും തങ്ങളുടെ കൈക്കുമ്പിളിൽ എത്തിക്കുക എന്ന അടങ്ങാത്ത ആഗ്രഹം കൊണ്ട് മാത്രമാണ്.

രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ബാഴ്സലോണ വാസത്തിനുശേഷം പാരീസ് നഗരത്തിലെത്തിയ ലയണൽ മെസ്സിയുടെ ആഗ്രഹവും മറ്റൊന്നുമല്ല യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണ്. റൌണ്ട് ഓഫ് 16 ഘട്ടത്തിലേക്ക് ഉള്ള നറുക്കെടുപ്പിന് ശേഷം ആയിരുന്നു ലയണൽ മെസ്സിയുടെ പ്രതികരണം. ദുബായ് എക്സ്പോ 2020 ചടങ്ങിലായിരുന്നു ലയണൽ മെസ്സി തന്നെ മനസ്സുതുറന്നത്.

Messi UCL record for PSG

പാരീസിൽ തൻറെ ലക്ഷ്യം എന്താണെന്നതിനെപ്പറ്റി മെസ്സിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു”ചാമ്പ്യൻസ് ലീഗ് വിജയിക്കുകയെന്നതാണ് പിഎസ്‌ജിയുടെ ലക്ഷ്യം, എല്ലാവരുടെയും ലക്ഷ്യം അതു തന്നെയാണ്. ഈ ടീം മുൻപ് അതിനരികിൽ എത്തിയിട്ടുണ്ടായിരുന്നു. റയൽമാഡ്രിഡ് ഉൾപ്പടെ എല്ലാ ടീമുകൾക്കും അതു പ്രധാനപ്പെട്ട ടൂർണമെന്റാണ്. വിജയം നേടാൻ ഞങ്ങൾ ശ്രമിക്കുക തന്നെ ചെയ്യും.”

അതിനു പുറമെ പുതിയ സാഹചര്യങ്ങളുമായി താനെങ്ങനെ പൊരുത്തപ്പെട്ട് വരുന്നു എന്നതിനെപ്പറ്റി അദ്ദേഹം മനസ്സുതുറന്നു. അതിനെക്കുറിച്ച് മെസ്സിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു. “ഒരുപാട് കാലം ഒരേ സ്ഥലത്തു തന്നെ തുടർന്നതിനു ശേഷം വലിയൊരു മാറ്റം ഉണ്ടായിയെന്നതു കൊണ്ടു തന്നെ അത് എളുപ്പമായിരുന്നില്ല. എന്നാൽ മനോഹരമായ ഈ നഗരത്തിലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നിലും ഞങ്ങൾ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട്.”

യുവേഫ ചാമ്പ്യൻസ് ലീഗിൽ അടുത്ത മത്സരത്തിൽ പി എസ് ജി യുടെ എതിരാളികൾ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് ആണ്
നിലവിലെ ഫോമിൽ റയൽ മാഡ്രിഡ് മുന്നിട്ടുനിൽക്കുന്നു എങ്കിലും മെസ്സിയും എംബപ്പയും തമ്മിൽ ഒരുമിച്ച് നടത്തുന്ന പരിശീലനം സ്പാനിഷ് ക്ലബ്ബിന് വളരെ വലിയ തലവേദന ആയിരിക്കും

പോഗ്ബ പോകും യുണൈറ്റഡ് പകരക്കാരനെ കണ്ടെത്തിക്കഴിഞ്ഞു…

ക്രിസ്ത്യാനോയെ കളിപ്പിക്കുന്നത് ശരിയായ പൊസിഷനിലല്ലെന്ന് മുൻ യുണൈറ്റഡ് സ്ട്രൈക്കർ