in

LOVELOVE LOLLOL CryCry OMGOMG AngryAngry

നിർണായക മാറ്റങ്ങൾ വരുന്നു, ജനുവരി മുതൽ ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് പുതിയ രൂപത്തിലും ഭാവത്തിലും…

നേരത്തെ പരിക്കുപറ്റിയ മലയാളിതാരം രാഹുൽ പരുക്കു മാറി തിരിച്ചു വരുന്നത് യുവാക്കളുടെ കഴിവിൽ പൂർണ്ണമായും വിശ്വസിക്കുന്ന കേരളബ്ലാസ്റ്റേഴ്സ് അധികൃതർക്ക് വളരെയധികം ആശ്വാസം പകരുന്ന കാര്യമാണ്. ബംഗളൂരു എഫ് സി യിൽ നിന്നും ആഷിക് കുരുണിയനെ ടീമിൽ എത്തിക്കാനുള്ള നീക്കം ഏതാണ്ട് പരാജയപ്പെട്ടു എന്നാണ് അനുമാനിക്കാൻ കഴിയുന്നത്. അദ്ദേഹത്തിനെ വിട്ടുകൊടുക്കാൻ ഇപ്പോൾ ബാംഗ്ലൂരിന്റെ അധികൃതർ തയ്യാറല്ല.

പതിവില്ലാത്തവിധം ആരാധകർക്ക് മുൻ സീസണുകളിൽ അപേക്ഷിച്ച് ഏറെ പ്രതീക്ഷകൾ നൽകുന്ന ഒരു ഐഎസ്എൽ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത് .വളരെ പോസിറ്റീവായ സമീപനമാണ് ഓരോ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ കളിക്കാർ പുറത്തെടുക്കുന്നത് അതിനെല്ലാം ആരാധകർ കടപ്പെട്ടിരിക്കുന്നത് ബ്ലാസ്റ്റേഴ്സ് പരിശീലകനോടും സ്പോർട്ടിംഗ് ഡയറക്ടറോടുമാണ്.

പുതുവർഷത്തിൽ പുതിയൊരു ബ്ലാസ്റ്റേഴ്സിനെ ആയിരിക്കും ആരാധകർക്ക് ലഭിക്കുക ഏറെ മാറ്റങ്ങളോടെയാണ് ഐഎസ്എൽ രണ്ടാംഘട്ടത്തിൽ കേരളബ്ലാസ്റ്റേഴ്സ് കളിക്കാൻ ഇറങ്ങുക. ടീമിലേക്ക് വിദേശ താരങ്ങൾ ഉൾപ്പെടെ ചില പുതിയ താരങ്ങൾ എത്തിയേക്കുമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. ജനുവരിയിൽ ബ്ലാസ്റ്റേഴ്സിൽ കുറഞ്ഞത് രണ്ടു പുതിയ താരങ്ങൾ എങ്കിലും ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്.

ജനുവരിയിൽ ടീം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ്. ജനുവരിയിൽ ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരങ്ങളാണുള്ളത്. പ്ലെ ഓഫ് ബർത്ത് ഉറപ്പിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ വിജയങ്ങൾ കൂട്ടിയെ തീരു. ജനുവരിയിൽ ബ്ലാസ്റ്റേഴ്സിന് 6 മത്സരങ്ങൾ ആണുള്ളത് അതിൽ അഞ്ചു മത്സരങ്ങൾ 18 ദിവസത്തിനുള്ളിൽ കളിക്കേണ്ടി വരും.

നേരത്തെ പരിക്കുപറ്റിയ മലയാളിതാരം രാഹുൽ പരുക്കു മാറി തിരിച്ചു വരുന്നത് യുവാക്കളുടെ കഴിവിൽ പൂർണ്ണമായും വിശ്വസിക്കുന്ന കേരളബ്ലാസ്റ്റേഴ്സ് അധികൃതർക്ക് വളരെയധികം ആശ്വാസം പകരുന്ന കാര്യമാണ്. ബംഗളൂരു എഫ് സി യിൽ നിന്നും ആഷിക് കുരുണിയനെ ടീമിൽ എത്തിക്കാനുള്ള നീക്കം ഏതാണ്ട് പരാജയപ്പെട്ടു എന്നാണ് അനുമാനിക്കാൻ കഴിയുന്നത്. അദ്ദേഹത്തിനെ വിട്ടുകൊടുക്കാൻ ഇപ്പോൾ ബാംഗ്ലൂരിന്റെ അധികൃതർ തയ്യാറല്ല.

ഭൂട്ടാനീസ് താരം ചെഞ്ചോ പോയാൽ പകരം ഒരു വിദേശ താരം കൂടി കേരള ടീമിലെത്തും. ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച പ്രീസീസൺ മത്സരങ്ങളിൽ ഏറ്റവുമധികം മികവ് തെളിയിച്ച ഈ താരമായിരുന്നു ചെഞ്ചോ, എന്നിട്ടും ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങുണർന്നപ്പോൾ മുതൽ താരത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ കിട്ടിയ അവസരങ്ങൾ അദ്ദേഹം പാഴാക്കി എന്ന് പറയുവാനും കഴിയില്ല. അദ്ദേഹത്തിനെ റിലീസ് ചെയ്താൽ മാത്രമേ പുതിയൊരു വിദേശ താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുകയുള്ളൂ.

നന്നായി കളിച്ചാലും പന്തിന് അർഹിക്കുന്ന അംഗീകാരം ലഭിക്കില്ല…

ജനുവരി മുതൽ ബ്ലാസ്റ്റേഴ്സിൽ കാണുവാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെയായിരിക്കും…