in

ലോകകപ്പിന് മാറ്റമില്ല, നിശ്ചയിച്ച വേദികളിൽ തന്നെ മൽസരങ്ങൾ നടക്കും..

ഈ വർഷം നടക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് യാതൊരു വിധ മാറ്റമില്ലെന്നു വേൾഡ് കപ്പിന്റെ സി. ഈ. ഒ ആൻഡ്രിയ നെൽസൺ.ന്യൂസിലാൻഡാണ് ഈ തവണത്തെ ലോകകപ്പിന്റെ വേദി

ഈ വർഷം നടക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് യാതൊരു വിധ മാറ്റമില്ലെന്നു വേൾഡ് കപ്പിന്റെ സി. ഈ. ഒ ആൻഡ്രിയ നെൽസൺ.ന്യൂസിലാൻഡാണ് ഈ തവണത്തെ ലോകകപ്പിന്റെ വേദി.

ന്യൂസിലാൻഡിൽ പടർന്നു പിടിച്ച ഒമിക്രോൺ വൈറസ് ടൂർണമെന്റിന്റെ നടത്തിപ്പിനെ തന്നെ അനിശ്ചിതത്തിലാക്കിയിരുന്നു.മാർച്ച്‌ 4 ന്നാണ് ലോകകപ്പ് ആരംഭിക്കുന്നത്.കഴിഞ്ഞ ഞായർ മുതൽ ന്യൂസിലാൻഡിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഞങ്ങൾ മറ്റു മാർഗങ്ങൾ കഴിഞ്ഞ 12 മാസമായി ആലോചിക്കുകയായിരുന്നു.ഇപ്പൊ നിലവിൽ ഞങ്ങൾ ആലോചിക്കുന്നത് ന്യൂ സിലാൻഡിലെ തന്നെ ആറു വേദികളിൽ നടത്താനാണെന്ന് ആൻഡ്രിയ നെൽസൺ സൂചിപ്പിക്കുന്നു.

2021 ഫെബ്രുവരി – മാർച്ചിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് കാരണം ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.നിലവിലെ വനിതാ ലോകകപ്പ് ജേതാക്കൾ ഇംഗ്ലണ്ടാണ്.ഇന്ത്യയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് അന്ന് കിരീടം നേടിയത്.ഇംഗ്ലണ്ടും ഓസ്ട്രേലിയും ന്യൂസിലാൻഡും മാത്രമാണ് ഇന്നേ വരെ വനിതാ ലോകകപ്പ് നേടിയിട്ടുള്ളത്

ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഹാട്ട്രിക്കുകൾ നേടിയതും ആ ഇതിഹാസങ്ങൾ തന്നെ…

കരാട്ടെ കിക്കിൽ ബ്രസീലിയൻ താരത്തിന് ഗുരുതര പരിക്ക്