in ,

LOVELOVE

ജംഷഡ്പൂരിന്റെ യുവ ഡിഫെൻഡർക്കായി ബ്ലാസ്റ്റേഴ്‌സ് രംഗത്ത്…

ജംഷഡ്പൂരിന്റെ യുവ ഡിഫെൻഡർ നരേന്ദ്രർ ഗാഹ്ലോട്ടിനായി കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്തെന്ന് റിപ്പോർട്ടുകൾ.മുംബൈ സിറ്റിയും ബംഗളൂരു എഫ് സി യും താരത്തിൽ താല്പര്യം കാണിച്ചിട്ടുണ്ട്.

ജംഷഡ്പൂരിന്റെ യുവ ഡിഫെൻഡർ നരേന്ദ്രർ ഗാഹ്ലോട്ടിനായി കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്തെന്ന് റിപ്പോർട്ടുകൾ.മുംബൈ സിറ്റിയും ബംഗളൂരു എഫ് സി യും താരത്തിൽ താല്പര്യം കാണിച്ചിട്ടുണ്ട്.

ജംഷഡ്പൂരിന് വേണ്ടി ഈ സീസണിൽ ക്ലബ് കളിച്ച 12 മത്സരങ്ങളിൽ 11 ലും നരേന്ദ്രർ ഗാഹലോട്ട് ബൂട്ട് കെട്ടിയിരുന്നു.ഈ സീസണിൽ 672 മിനിറ്റ് കളിക്കളത്തിലുണ്ടായിരുന്ന അദ്ദേഹം 26 ക്ലിയർൻസും 12 ഇന്റർസെപ്പക്ഷനുകളും നടത്തിയിട്ടുണ്ട്.

ചണ്ഡിഗഢ് ഫുട്ബോൾ അക്കാഡമിയിലൂടെ വളർന്ന അദ്ദേഹം തുടക്കകാലത്ത് ഒരു മിഡ് ഫീൽഡറായിരുന്നു.ഇന്ത്യൻ ആരോസിലൂടെ ഐ ലീഗ് അരങ്ങേറ്റം നടത്തിയ അദ്ദേഹം തുടർന്ന് ഇന്ത്യൻ ടീമിലും ജംഷഡ്പൂർ ടീമിലും ഇടപിടിച്ചു.

നിലവിലെ ഐ എസ് ൽ ജേതാക്കളായ മുംബൈ സിറ്റി താരത്തെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ട്രാൻസ്ഫറായി ടീമിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്.മുൻ ജേതാക്കളായ ബാംഗ്ലൂരു എഫ് സി യും കേരള ബ്ലാസ്റ്റേഴ്‌സും താരത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ട്.

ചെൽസിയുടെ ഇതിഹാസ താരം തിരകെ പ്രീമിയർ ലീഗിലേക്ക്…

നെയ്മറിന്റെ കഴിവുകൾ എന്താണ്? വിശദീകരിച്ചു പറഞ്ഞ് ലിയോ മെസ്സി