നമ്മുടെ കുട്ടികൾക്ക് സമാധാനപരമായ ലോകം സൃഷ്ടിക്കേണ്ടതുണ്ട് എന്ന് ഇതിഹാസ താരം ക്രിസ്ത്യാനോ റൊണാൾഡോ.റഷ്യ ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിലാണ് ക്രിസ്ത്യാനോയുടെ പ്രതികരണം.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം പ്രതികരിച്ചത്.താരത്തിന്റെ പ്രതികരണത്തിലേക്ക്.
“നമ്മുടെ കുട്ടികൾക്ക് വേണ്ടി ശാന്തവും സമാധാനവുമായ ഒരു ലോകം നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്.ലോകത്തിൽ സമാധാനം തിരിച്ചു കൊണ്ട് വരാൻ നമുക്ക് പ്രാർത്ഥിക്കാം.”
മാഞ്ചേസ്റ്റർ യുണൈറ്റഡ് വാറ്റ്ഫോർഡ് മത്സരത്തിന് മുന്നേ യുണൈറ്റഡ് പരിശീലകൻ രാൾഫ് രാഗ്നിക്ക് ഇതു ഒരു മനുഷ്യനിർമിത ദുരന്തമാണെന്ന് പ്രതികരിച്ചിരിന്നു.
റഷ്യ -ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് തങ്ങളുടെ സ്പോൺസർമാരിൽ നിന്ന് റഷ്യൻ സ്പോൺസർമാരായ ഏറോഫ്ലോട്ടിനെ ഒഴിവാക്കിയിരുന്നു.
യുദ്ധം മാറി ലോകം സമാധാനത്തിലേക്ക് തിരകെ വരട്ടെ എന്ന് നമുക്ക് ഓരോരുത്തർക്കും പ്രത്യാശിക്കാം.