ലോക ക്രിക്കറ്റിലെ ഇതിഹാസ ലെഗ് സ്പിന്നർ ഷെയിൻ വോണ്‍ മരണപെട്ടു.ഓരോ ക്രിക്കറ്റ് ആരാധകരും വളരെ വേദനയോടെയാണ് ഈ വാർത്ത കേട്ടത്.
ഓസ്ട്രേലിയ മാധ്യമമായ ഫോക്സ് സ്പോർട്സാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.തായ്ലൻഡിലെ കോഹ് സാമൂയിൽ വെച്ചാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.
വോണിന്റെ മാനേജ്മെന്റ് പുറത്തു വിട്ട ഔദ്യോഗിക പ്രസ്താവന പ്രകാരം അദ്ദേഹത്തിൻ തായ്ലൻണ്ടിലെ തന്റെ വില്ലയിൽ വെച് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം .മെഡിക്കൽ സ്റ്റാഫുകൾ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കുറച്ചു മണിക്കൂർകൾക്ക് മുന്നേ വരെ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ മരണവാർത്ത ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് കേൾക്കുന്നത്.കുറച്ചു മണിക്കൂർകൾക്ക് മുന്നേ അദ്ദേഹം മുൻ ഓസ്ട്രേലിയ ഇതിഹാസം റോഡ് മാർഷിനെ അനുശോശിച്ചു കൊണ്ട് ട്വീറ്റ് വരെ ചെയ്തിരുന്നു.
എന്തായാലും ക്രിക്കറ്റ് ലോകത്തിനും നഷ്ടപെട്ടത് പകരം വെക്കാൻ ഇല്ലാത്ത ഒരു ഇതിഹാസ താരത്തെ തന്നെയാണ്. ഓസ്ട്രേലിയക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ 1000 ത്തിറേ വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.