ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻസ് എസ് സിയുമായി കൂടിചേരാൻ ഇംഗ്ലീഷ് ക്ലബ്ബായ ഫുൾഹാം. റയൽ മാഡ്രിഡും ജുവന്റസും ക്ലബ്ബിന് വേണ്ടി രംഗത്തുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
എല്ലാം നല്ല രീതിയിൽ പര്യവസാനിച്ചാൽ ഇംഗ്ലീഷ് ചാമ്പ്യൻഷിപ് ക്ലബ്ബായ ഫുൾഹാം മുഹമ്മദൻസ് എസ് സിയുമായി സംഖ്യ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. മുഹമ്മദൻസ് എസ് സി തങ്ങളുമായോ ടൈ അപ്പ് പങ്കാളികൾ ആവാൻ താല്പര്യമുള്ള ക്ലബ്ബുകളുടെ ഒരു ലിസ്റ്റും പുറത്തുവിട്ടുണ്ട്. ജുവന്റസ് റയൽ മാഡ്രിഡ് എന്നീ ക്ലബ്ബുകളും ലിസ്റ്റിലുണ്ട്.
പ്രമുഖ ക്ലബ്ബുകൾ ഇത് ആദ്യമായിയല്ല ഒരു ഇന്ത്യൻ ക്ലബ്ബിനെ ഏറ്റെടുക്കാൻ മുന്നോട്ട് വരുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിൽ പണ്ട് അത്ലറ്റികോ മാഡ്രിഡ് എ ടി കെ യുടെ ഓഹരികളിൽ പങ്കാളിയായിരുന്നു. പ്രമുഖ ഫുട്ബോൾ ഗ്രൂപ്പായ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് നിലവിൽ ഐ എസ് ൽ ക്ലബ്ബായ മുംബൈ സിറ്റി എഫ് സി.
ഇന്ത്യയിൽ ആദ്യമായി രൂപീകരിക്കപ്പെട്ട ക്ലബ്ബുകളിൽ ഒന്നാണ് മുഹമ്മദൻസ് എസ് സി.1891 ലാണ് ക്ലബ് രൂപീകരിക്കപ്പെട്ടത്.നിലവിൽ ഐ ലീഗിലാണ് ക്ലബ് പന്ത് തട്ടുന്നത്.
നൂറ്റാണ്ടുകൾ പഴക്കുമുള്ള മുഹമ്മദൻസ് എസ് സി ഒട്ടേറെ കിരീടങ്ങളും സ്വന്തമാക്കിട്ടുണ്ട്.ആഗ ഖാൻ ഗോൾഡ് കപ്പ്, നെഹ്റു സെന്റനീറി കപ്പ്,നാഷണൽ ലീഗ് കിരീടം എന്നിവയാണ് അതിൽ പ്രധാനം.