ഫുട്ബോൾ തനിക്കു സമ്മർദ്ദമല്ല സന്തോഷമാണ് നൽകുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്.
ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ് സി സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫ്രൻസിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ഫുട്ബോൾ എന്നത് സമ്മർദ്ദമല്ല. മറിച്ചു അതിയായി സന്തോഷിപ്പിക്കുന്ന ഒന്നാണ്. ഞാൻ താരങ്ങളോട് പറഞ്ഞിട്ടുണ്ട് നിങ്ങൾ ഫുട്ബോൾ താരങ്ങളായതിൽ അഭിമാനം കൊള്ളണമെന്ന്. കാരണം ഫുട്ബോൾ കളിക്കാനാണ് ഞങ്ങൾ ജീവിക്കുന്നത്.
ഫുട്ബോൾ ശെരിക്കും സന്തോഷം നൽകുന്ന ഒന്നാണ്. ഞങ്ങൾ ഫുട്ബോൾ സംബന്ധമായ കാര്യങ്ങൾ ചെയ്യാനാണ് ജീവിക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് പൈസ കിട്ടുന്നുണ്ടെങ്കിൽ അത്ര എത്ര സന്തോഷം നൽകുന്ന കാര്യമാണ്.
എല്ലാ ദിവസവും രാവിലെ ഞങ്ങൾ സന്തോഷത്തോടെയാണ് എഴുനേൽക്കുന്നത്. കാരണം ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് തങ്ങൾ ചെയ്യുന്നത്. ആയതിനാൽ ഞങ്ങൾക്ക് സമ്മർദ്ദം ഒന്നും തന്നെയില്ലെന്നും ഇവാൻ വുകമനോവിച് കൂട്ടിച്ചേർത്തു.