in ,

LOVELOVE

റോസനേരി ചരിത്രം കുറിക്കുമോ ഇത്തവണ സിരി എയിൽ

29 മത്സരങ്ങളിൽ 63 പോയിന്റുള്ള AC മിലാൻ വരും മത്സരങ്ങളിൽ പോയിന്റ് ഡ്രോപ്പ് ചെയ്തില്ല എങ്കിൽ മറ്റൊരു സിരീ എ കിരീടത്തിൽ മുത്തമിടാനുള്ള വഴി തെളിയും

ഇന്നലെ നടന്ന ടോറിനോ ഇന്റർമിലൻ മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഇന്റർമിലൻ 28 മത്സരങ്ങളിൽ 59 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടപ്പോൾ AC മിലാൻ വ്യക്തമായ പോയിന്റ് ഡിഫറൻസുമായി ഒന്നാം സ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്നു.

29 മത്സരങ്ങളിൽ 63 പോയിന്റുള്ള AC മിലാൻ വരും മത്സരങ്ങളിൽ പോയിന്റ് ഡ്രോപ്പ് ചെയ്തില്ല എങ്കിൽ മറ്റൊരു സിരീ എ കിരീടത്തിൽ മുത്തമിടാനുള്ള വഴി തെളിയും. കഴിഞ്ഞ സീസണിൽ തന്നെ കിരീട പോരാട്ടത്തിൽ മുന്നിട്ടു നിന്ന് എങ്കിലും അന്റോണിയോ കൊണ്ടെയുടെ ഇന്റർമിലാൻ കുതിപ്പിന് മുന്നിൽ അടിയറവു പറയുകയായിരുന്നു അവസാനം. ഈ സീസണിൽ ഒരു ഇടവേളക്കു ശേഷം ചാമ്പ്യൻസ് ലീഗിൽ തിരിച്ചു വന്നെങ്കിലും ലിവർപൂൾ, അത്ലറ്റിക്കോ മാഡ്രിഡ്, FC പോർട്ടോ എന്നിവരടങ്ങിയ ഗ്രൂപ്പിൽ കാര്യമായ ചലമുണ്ടാക്കാതെ മടങ്ങാനായിരുന്നു വിധി. എങ്കിലും കിരീട പ്രതീക്ഷയുമായി കോപ്പ ഇറ്റാലിയയിലും സിരി എ യിലും മുന്നേറ്റം തുടരുന്നു.

ഇബ്രാഹിമോവിച്ചിന്റെ മടങ്ങി വരവോടെ പുത്തൻ ഊർജവുമായി മുന്നേറുന്ന സ്‌റ്റെഫാനോ പിയോളിയുടെ റോസനെരി പുതു ചരിത്രം രചിക്കുന്ന നാളെക്കായി കാത്തിരിക്കാം, സൈമൺ ഇൻസാഗിയുടെ ഇന്റർമിലാനും ലൂസിയാനോ സ്പാല്ലേറ്റി യുടെ നാപോളിയും ശക്തമായ വെല്ലുവിളി ഉയർത്തുമെങ്കിലും.

എല്ലാ വിജയവും ലോകകപ്പ് വിജയിച്ചത് പോലെ തന്നെയാണ് ആഘോഷിക്കുന്നത്; ഇവാൻ വുകമനോവിച്

എന്തിനാണ് സെമി ഫൈനലിൻ രണ്ട് പാദം, തുറന്നടിച്ചു ഇവാൻ