സഞ്ചു സാംസൺ ടീം ബസിൽ ഇരിക്കുന്ന ഫിൽറ്റർ ചെയ്ത ചിത്രമാണ് രാജസ്ഥാൻ പേജിൽ പങ്കുവെച്ചത്. തലപ്പാവും കണ്ണാടിയും കാതിൽ തൊങ്ങലും ലിപ്സ്റ്റിക്കും ഒക്കെ ആയി കോലം കെടുത്തിയ ചിത്രത്തിന് ‘എത്ര സുന്ദരമാണ്’ എന്ന് അർഥം വരുന്ന ഹിന്ദി ക്യാപ്ഷനും ചേർത്താണ് പോസ്റ്റ് ചെയ്ത്. ഇത് ആരാധകർ പതിവ് പോലെ ഏറ്റെടുക്കുകയും ചെയ്തു!
പക്ഷേ പണി പെട്ടെന്ന് തന്നെ പാളി. ‘സുഹൃത്തുക്കൾക്കിടയിൽ ആവാം, പക്ഷെ ടീമുകൾ പ്രൊഫഷണല്‍ ആയിരിക്കണം’ എന്ന മറുപടി ആണ് സഞ്ചുവിന് റിപ്ലൈ ട്വീറ്റ് ആയി പറയാനുള്ളത്. സഞ്ചു പേജ് അൺഫോളോ ചെയ്തതാതും കാണുന്നു. കാര്യങ്ങൾ കൈവിട്ടു എന്ന് തോന്നിയതിനാലാവാം അഡ്മിൻ ആ ട്വീറ്റ് ഡിലീറ്റും ചെയ്തു.
കുറച്ചധികം അഭ്യൂഹങ്ങൾക്ക് പിന്നാലെ പേജില്‍ ഒഫിഷ്യൽ തീരുമാനം എത്തി!
“ഇന്ന് നടന്ന സംഭവവികാസങ്ങളെ മുൻനിർത്തി സോഷ്യൽ മീഡിയ രീതികളിൽ മാറ്റങ്ങൾ കൊണ്ട് വരുന്നു. ടീമിനുള്ളിൽ കാര്യങ്ങൾ എല്ലാം ഓക്കെ ആണ്. മാനേജ്മെന്റ് കാര്യങ്ങള്‍ പരിശോധിക്കുകയും പുതിയ സോഷ്യൽ മീഡിയ ടീമിനെ ഉടൻ നിയമിക്കുകയും ചെയ്യും” എന്ന പോസ്റ്റിൽ നിന്നും ഫാൻസിന് ഏറെ പ്രിയപ്പെട്ട രാജസ്ഥാൻ പേജ് അഡ്മിന്റെ പണി പോയി എന്നും വ്യക്തമായി.
ഈ തീരുമാനം പക്ഷേ ആരാധകർക്ക് അത്രയും സ്വീകാര്യമായില്ല. രാജസ്ഥാന്റെ ട്വീറ്റിന് താഴെ ആരാധകർ ആ പ്രതിഷേധം അറിയിക്കുന്നുമുണ്ട്.