in

എന്തുകൊണ്ട് RRR, ബാഹുബലി, KGF പോലെയൊരു big ബഡ്ജറ്റ് സിനിമകൾ കേരളത്തിൽ ഉണ്ടാവുന്നില്ല..

നിങ്ങൾക്ക് ചിലപ്പോൾ ചിരി വന്നേക്കാം. എങ്കിലും ഒന്നു ചിന്ദിച്ചു നോക്കുക. RRR പടത്തിന്റെ budjet 550 കോടി. അത്ര പൈസ ഉണ്ടെങ്കിൽ മലയാളികൾ മൂന്നു വർഷം ഓടാൻ ഉള്ള 20 പ്രകൃതി പടം, 5 pan ഇൻഡ്യൻ പടം, etc…. തുടങ്ങിയവ ചെയ്യാമല്ലോ……

● പ്രധാന കാരണം മലയാളികളുടെ സിനിമ ആസ്വാദന നിലവാരം തന്നെയാണ്. 500 കോടിയുടെ പടവും 2 കോടിയുടെ പടവും ഒരുമിച്ചു വന്നാലും മലയാളികൾ നല്ല പടം നല്ലതെന്നും മോശം പടം മോശം എന്നുമേ പറയൂ. അവിടെ മുതൽ മുടക്കിനോ സ്റ്റാർ വാല്യുവിനോ അല്ല കാര്യം, മറിച്ചു സിനിമയിൽ ഉള്ള content നാണ്.


● മലയാളം സിനിമ industry താരതമ്യേനെ ചെറുതാണ്. ഒരു വലിയ സിനിമ produce ചെയ്ത് കേരളത്തിൽ ഓളം ഉണ്ടാക്കുക എന്ന കാര്യം ചില്ലറയല്ല. അല്ലെങ്കിൽ അത്ര മാത്രം നിലവാരം ഉള്ള കഥ ആയിരിക്കണം. (90 കോടി ചിലവിൽ വന്ന മരക്കാരിന്റെ അവസ്ഥ കണ്ടതാണല്ലോ)


● Jr NTR, രാംചരൻ, അല്ലു തുടങ്ങിയ ആളുകളുടെ പടം average ആയാൽ പോലും അവിടുള്ള ആളുകൾ എല്ലാം കേറി കാണും. Producer ന് നഷ്ട്ടം ഉണ്ടാവില്ല. ഈ രീതി മലയാളികളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുക പോലും വേണ്ട.


● Mollywood ആണ് ഏറ്റവും update ആയ industry ആണ്. പ്രകൃതി പടം എന്നു കളിയാക്കുമെങ്കിലും realistic പടങ്ങൾ ഇപ്പോൾ വ്യാപിക്കുകയാണ്. പ്രകൃതി പടത്തിലെ ഓരോ നിശബ്ദത പോലും നമ്മൾ ആസ്വദിക്കുന്നുണ്ട്.


● RRR കണ്ട ആളുകൾ മലയാള സിനിമയെ കളിയാക്കുന്നത് കണ്ടു. വെറും 20 കോടിയിൽ താഴെ മുതൽ മുടക്കിൽ pan indian international റീച്ചിൽ മിന്നൽ മുരളി നമ്മൾ ഇറക്കിയില്ലേ? വെറും iphone വെച്ചു ഷൂട്ട് ചെയ്തു CU soon എന്ന പടം നമ്മൾ ഇറക്കിയില്ലേ? ചുരുളി പോലൊരു പടം അവന്മാര്ക് സ്വപ്നം കാണാൻ പറ്റുമോ? KGF ഇല്ലാ എങ്കിൽ കന്നഡ industry യെ പത്തുപേർ തിരിച്ചു അറിയുമായിരുന്നോ?
നമുക്ക് അതു പോലെ ബിഗ് budjet പടം എടുത്തു പേരെടുക്കണ്ട ആവശ്യം ഇല്ല. കാരണം ഏറ്റവും മികച്ച സിനിമകൾ ആണ് മലയാളത്തിൽ നിന്നും ഉടലെടുക്കുന്നത്.


● ആദ്യമായി RRR കണ്ട ചിലർ നമ്മുടെ നടന്മാരെ കുറ്റം പറയുന്നത് കണ്ടു. Jr Ntr, രാം ചരൻ എന്നിവരുടെ അഭിനയം ഒന്നു വിലയിരുത്തി നോക്കിക്കേ….ഈ ഇടക്കാണ് രണ്ടു പേരും അൽപ്പം എങ്കിലും നല്ലപോലെ അഭിനയിക്കാൻ തുടങ്ങിയത്.
മലയാളത്തിൽ നടൻമാർ ഇല്ല പോലും.
ഉണ്ണി മുകുന്ദന്റെ ശരീരത്തിന്റെ പകുതി വരുമോ ആ ഫുണ്ടകൾ. ലുക്കിന്റെ കാര്യം പിന്നെ പറയണ്ട. രണ്ടു പേരെക്കാളും ഉണ്ണി fitness ഉള്ള ആളാണ്. Fights ഒക്കെ കണ്ടു നോക്കിയാൽ മതി. രാജു ഏട്ടൻ എന്താ മോശമാണോ? ടോവിനോ ഉണ്ടല്ലോ….


● കർണാടക, ആന്ധ്രാ ഉള്ള നടൻമാരുടെ ഒത്തൊരുമ ഒന്നും കേരളത്തിൽ ഇല്ല. ഇവിടെ ഇപ്പഴും പരസ്പരം വഴക്കും തൊഴുത്തിൽ കുത്തും collection തള്ളും ഒക്കെയാണ്. തമിഴ് നടന്മാരും ഒട്ടും മോശം അല്ല.


● അവസാനമായി ഒരു കാര്യം. നിങ്ങൾക്ക് ചിലപ്പോൾ ചിരി വന്നേക്കാം. എങ്കിലും ഒന്നു ചിന്ദിച്ചു നോക്കുക.
RRR പടത്തിന്റെ budjet 550 കോടി. അത്ര പൈസ ഉണ്ടെങ്കിൽ മലയാളികൾ മൂന്നു വർഷം ഓടാൻ ഉള്ള 20 പ്രകൃതി പടം, 5 pan ഇൻഡ്യൻ പടം, etc…. തുടങ്ങിയവ ചെയ്യാമല്ലോ……
.
അഭിപ്രായങ്ങൾ രേഖപെടുത്തുക…

പൊരുതി വീണു ഇന്ത്യൻ വനിതകൾ, സെമി കാണാതെ ലോകകപ്പിൽ നിന്ന് പുറത്ത്.

ഫൈനലിൽ വിവാദമായ സബ്സ്റ്റിറ്റ്യൂഷനുകൾ നടത്താൻ ഇവാൻ നിർബന്ധിതനാവുകയായിരുന്നു…