റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ സൂപ്പർ താരം എ ബി ഡി വില്ലേഴ്സിന്റെ വിടവാങ്ങൽ തനിക്കു ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്ന് സൂപ്പർ താരം വിരാട് കോഹ്ലി.
ആർ സി ബി ബോൾഡ് ഡയറിസിന് കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം നാട്ടിൽ എത്തിയതിന് ശേഷം അനുഷ്കക്ക് ഒപ്പം ഞാൻ വീട്ടിലേക്ക് സഞ്ചാരിക്കുകയായിരുന്നു.അപ്പോൾ ഡി വില്ലേഴ്സ് വാട്സാപ്പിൽ എനിക്ക് ഒരു സന്ദേശം അയക്കുക ഉണ്ടായി. തന്റെ വിരമിക്കലിനെ പറ്റിയായിരുന്നു ആ സന്ദേശം.
എന്റെ മുഖം പെട്ടെന്നു വാടിയത് കണ്ടപ്പോ അനുഷ്ക എന്നോട് ചോദിച്ചു എന്ത് പറ്റിയെന്നു. താൻ അനുഷ്കക്ക് അദ്ദേഹം അയച്ച വാട്സ്ആപ്പ് മെസ്സേജ് കാണിച്ചു കൊടുത്തു. ഞങ്ങൾ ഇരുവർക്കും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
2011 ൽ ഡൽഹി ഡയർഡെവിൾസിൽ നിന്നായിരുന്നു ഡി വില്ലേഴ്സ് ബാംഗ്ലൂറിലേക്കെത്തിയത്. ബാംഗ്ലൂറിന് വേണ്ടി ഒട്ടേറെ മാനോഹരമായ നിമിഷങ്ങൾ നൽകിയ ശേഷം അദ്ദേഹം കഴിഞ്ഞ സീസൺ ശേഷം വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു.