നിലവിൽ സാഹചര്യത്തിൽ ഇതിഹാസ താരം ലയണൽ മെസ്സിയെ തങ്ങൾക്ക് ആവശ്യമില്ലെന്ന് ബാർസ പ്രസിഡന്റ് ലപോർട്ട. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
RAC 1 ന്ന് കൊടുത്ത അഭിമുഖത്തിലാണ് ബാർസ പ്രസിഡന്റ് ജോവാൻ ലപോർട്ട ഈ കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ലിയോ ലിയോയാണ്.അദ്ദേഹം മികച്ച താരമാണ്.പക്ഷെ മെസ്സിയെ തിരകെ കൊണ്ട് വരുകയെന്നത് തങ്ങളുടെ പ്ലാനിൽ പോലും ഇല്ലാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ജൂണിലാണ് അസാധാരണ സംഭവങ്ങൾക്ക് ഒടുവിൽ ബാർസലോണയുടെ കുപ്പായം മെസ്സി അയച്ചു വെച്ചത്.താരം ആ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ പി എസ് ജി യിലേക്കും കൂടുമാറിയിരുന്നു.
പക്ഷെ കഴിഞ്ഞ കുറച്ചു ആഴ്ചകളായി പി എസ് ജി ആരാധകരിൽ നിന്നുണ്ടായ അസാധാരണ സംഭവങ്ങൾ ശേഷം മെസ്സി ബാർസയിൽ തിരകെയെത്തണമെന്ന് ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
നിലവിലെ ബാർസലോണ പരിശീലകനായ സാവി മെസ്സിക്ക് വേണ്ടി ബാർസയുടെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് കൂടി വ്യക്തമാക്കിയിരുന്നു.