മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനെ മ്യുലൻസ്റ്റീൻ മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ സഹ പരിശീലകനായേക്കും. പ്രമുഖ മാധ്യമമായ ഈ എസ് പി എൻ നാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ എസ് പി എന്റേ റിപ്പോർട്ട് പ്രകാരം മാഞ്ചേസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗിനെ അടുത്ത യുണൈറ്റഡ് പരിശീലകനായി നിയമിച്ചാൽ റെനെ മ്യുലൻസ്റ്റീൻ സഹ പരിശീലകനായേക്കും.
സർ അലക്സ് ഫെർഗുസൺ കീഴിൽ 2006 മുതൽ 2013 വരെ സഹ പരിശീലകനായിരുന്നു അദ്ദേഹം.
2017 ജൂലൈ മുതൽ 2018 ജനുവരി വരെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിൽ അദ്ദേഹത്തിന്റെ പ്രകടനം നിരാശജനകമായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിനെ ആകെ ഏഴു മത്സരങ്ങളിൽ മാത്രം അദ്ദേഹം പരിശീലിപ്പിച്ചിട്ടുള്ളത്. അതിൽ ആകെ ഒരു വിജയം മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.