in , ,

LOVELOVE OMGOMG

വരും ദിവസങ്ങളിൽ അദ്ദേഹം സ്ഥാനമേൽക്കും.

മാഞ്ചേസ്റ്റർ യുണൈറ്റഡ് ഒരുപാട് നാളായി കാത്തിരിക്കുന്ന വാർത്തയുടെ വിശദാംശങ്ങളുമായി പ്രമുഖ മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ. തന്റെ യൂ ട്യൂബ് ചാനൽ വഴി അടുത്ത മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ അദ്ദേഹം വ്യക്തമാക്കി

മാഞ്ചേസ്റ്റർ യുണൈറ്റഡ് ഒരുപാട് നാളായി കാത്തിരിക്കുന്ന വാർത്തയുടെ വിശദാംശങ്ങളുമായി പ്രമുഖ മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ.

തന്റെ യൂ ട്യൂബ് ചാനൽ വഴി അടുത്ത മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ നിലവിലെ അജാക്സ് പരിശീലകൻ എറിക് ടെൻ ഹാഗാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഫാബ്രിസിയോ.

കഴിഞ്ഞ മാസം എറിക് ടെൻ ഹാഗും മാഞ്ചേസ്റ്റർ യുണൈറ്റഡും തമ്മിൽ ഒരു കൂടിക്കാഴച് നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ടെൻ ഹാഗ് യുണൈറ്റഡിന്റെ ട്രാൻസ്ഫർ ബഡ്ജറ്റും തനിക്ക്‌ ഏതു തരത്തിലുള്ള താരങ്ങളാണ് ആവശ്യമെന്നും,യുണൈറ്റഡിൽ താരങ്ങളെ വാങ്ങിക്കുന്നതിനുള്ള തന്റെ അധികാരത്തെ പറ്റിയും ചർച്ച ചെയ്തിരുന്നു.

ഈ ചർച്ച വിജയകരമായത് കൊണ്ട് യുണൈറ്റഡിന്റെ അടുത്ത പരിശീലകൻ എറിക് ടെൻ ഹാഗ് ആണെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

നിലവിൽ യുണൈറ്റഡുമായി ഒരു കരാറിലും അദ്ദേഹം ഏർപ്പെട്ടിട്ടില്ല. ടെൻ ഹാഗിന്റെ റിലീസ് ക്ലോസ് രണ്ട് മില്യൺ യൂറോയാണ്.ഈ റിലീസ് ക്ലോസ് യുണൈറ്റഡ് നൽകാൻ തയ്യാറാണ്.

വരും ദിവസങ്ങളിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി എറിക് ടെൻ ഹാഗ് സ്ഥാനമെറ്റെടുത്തേക്കുമെന്നും ഫാബ്രിസിയോ റൊമാനോ കൂട്ടിച്ചേർത്തു.

വീണ്ടും കരീം ഹാട്രിക്, ലണ്ടനിൽ റയലിനു വിജയം, ബയേൺ മ്യൂണികിന് ഞെട്ടിക്കുന്ന തോൽവി

വെടിക്കെട്ടിൽ തകർന്നു വീണ റെക്കോർഡുകൾ.