in , , ,

LOVELOVE

വീണ്ടും കരീം ഹാട്രിക്, ലണ്ടനിൽ റയലിനു വിജയം, ബയേൺ മ്യൂണികിന് ഞെട്ടിക്കുന്ന തോൽവി

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ നിലവിലെ ജേതാക്കളായ ചെൽസിയെ തകർത്തെറിഞ്ഞു 13 തവണ യൂറോപ്യൻ രാജാക്കന്മാരായ റിയൽ മാഡ്രിഡ്‌ വിലപ്പെട്ട വിജയം നേടിയെടുത്തപ്പോൾ, മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് സ്പാനിഷ് ക്ലബ്ബായ സെവിയ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങി.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ നിലവിലെ ജേതാക്കളായ ചെൽസിയെ തകർത്തെറിഞ്ഞു 13 തവണ യൂറോപ്യൻ രാജാക്കന്മാരായ റിയൽ മാഡ്രിഡ്‌ വിലപ്പെട്ട വിജയം നേടിയെടുത്തപ്പോൾ, മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് സ്പാനിഷ് ക്ലബ്ബായ സെവിയ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങി.

വിയ്യറയലിന്റെ മൈതാനത്തു വെച്ച് നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫൈനലിന്റെ ആദ്യപാദ മത്സരത്തിലാണ് 8-മിനിറ്റിൽ ഗ്രോൺവെൽഡ് നേടുന്ന ഏകഗോളിൽ സെവിയ്യ ബയേൺ മ്യൂണികിനെ പരാജയപ്പെടുത്തിയത്. രണ്ടാംപാദ മത്സരം ബയേണിന്റെ മൈതാനത്തു വെച്ച് ഈ മാസം 13-ന് അരങ്ങേറും. സെവിയ്യയെ മറികടന്ന് സെമിഫൈനലിലേക്ക് യോഗ്യത നേടാൻ ലെവൻഡോസ്കിക്കും സംഘത്തിനും അലയൻസ് അറീനയിൽ വിജയം അനിവാര്യമാണ്.

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിന്റെ പ്രീ-ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ആദ്യപാദ മത്സരത്തിലാണ് ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ നേടുന്ന ഹാട്രിക് ഗോളുകളുടെ ബലത്തിൽ തോമസ് ട്യൂഷലിന്റെ ടീമിനെ 3-1 എന്ന സ്കോറിനു ലോസ് ബ്ലാങ്കോസ് പരാജപ്പെടുത്തിയത്.

മത്സരത്തിന്റെ 21, 24, 46 മിനുറ്റികളിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയ കരീം മാജിക്‌ അവതരിച്ചത്. ഇതിനിടെ ജർമൻ താരമായ കായ് ഹാവർട്സ് ചെൽസിയുടെ ആശ്വാസഗോൾ നേടി. പിസ്ജിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും ഹാട്രിക് നേടിയ കരീം ബെൻസെമയുടെ തുടർച്ചയായ രണ്ടാം ഹാട്രികാണ് ലണ്ടനിൽ പിറന്നത്. റിയൽ മാഡ്രിഡ്‌ vs ചെൽസി രണ്ടാംപാദ മത്സരം ഈ മാസം 13-ന് മാഡ്രിഡിലെ സാന്റിയാഗോ ബെർണബുവിൽ അരങ്ങേറും.

ഇന്ത്യൻ ഫുട്ബോളിലെ അപരാജിതരായി ഗോകുലം കുതിക്കുന്നു, തോൽവിയറിയാതെ നാനൂറിലേറെ ദിവസങ്ങൾ അത്ഭുതങ്ങളുടെ കലവറയാണ് ഈ ക്ലബ്ബ്…

വരും ദിവസങ്ങളിൽ അദ്ദേഹം സ്ഥാനമേൽക്കും.