in

AngryAngry LOVELOVE LOLLOL OMGOMG

ലോകകപ്പിൽ മെസ്സിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നു മുൻ അർജന്റീന പരിശീലകൻ പറയുന്നു ഒപ്പം ഒരു മുന്നറിയിപ്പും

അർജന്റീനിയൻ പരിശീലകനായ സ്‌കലോണി കോപ്പ അമേരിക്ക വിജയം നേടിയതിൽ മതിമറക്കരുതെന്ന മുന്നറിയിപ്പും സൈനോറിനി നൽകി. ലോകകപ്പ് ഏറ്റവും മികച്ച ടീമുകളല്ല, ഏറ്റവും ഭാഗ്യമുള്ള ടീമുകളാണ് വിജയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പിൽ ലയണൽ മെസിയിൽ നിന്നും ഏറ്റവും മികച്ച പ്രകടനം പ്രതീക്ഷിക്കാൻ കഴിയില്ലെന്നാണ് മറഡോണ പരിശീലകനായിരുന്നപ്പോൾ( സഹ പരിശീലകൻ )ഫിസിക്കൽ ട്രെയ്‌നറായിരുന്ന ഫെർണാണ്ടോ സൈനോറിനിയുടെ അഭിപ്രായം. ഇത്രയും ഉയർന്ന തലത്തിലുള്ള ടൂർണമെന്റ് കളിക്കുമ്പോൾ കായികപരമായ പ്രശ്‌നങ്ങൾ മെസിയുടെ പ്രകടനത്തെ ബാധിക്കുമെന്നാണ്‌ അദ്ദേഹം പറയുന്നത്.

നമ്മൾ സ്വയം പ്രതീക്ഷിക്കുന്ന ഒരു മെസിയെയാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. മെസിയെ ഏറ്റവും മികച്ച തലത്തിൽ ഖത്തർ ലോകകപ്പിൽ കാണാൻ കഴിയില്ലെന്നതു സംശയമില്ലാതെ പറയാം. 1994 ലോകകപ്പിൽ ഡീഗോക്ക് ഏറ്റവും മികച്ച രൂപത്തിൽ എത്താൻ കഴിയാതിരുന്നതു പോലെ. കായികപരമായ മികവ് വളരെ നിർണായകമാണ്, പ്രത്യേകിച്ചും ഇതുപോലത്തെ ഉയർന്ന തലത്തിലുള്ള മത്സരങ്ങളിൽ.”

“എന്നാൽ അദ്ദേഹം തന്നെ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. പ്രായവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മെസി ഇപ്പോൾ തന്നെ മറഞ്ഞു പോകുന്നുണ്ട്. എന്നെ സംബന്ധിച്ച് ഏറ്റവും മികച്ച മെസി കഴിഞ്ഞു പോയിരിക്കുന്നു. ഇതുപോലെ ഉയർന്ന മത്സരസ്വഭാവമുള്ള കായിക ഇനങ്ങളിൽ പ്രായം നിർണായകമാണ്.” അദ്ദേഹം വ്യക്തമാക്കി

അർജന്റീനിയൻ പരിശീലകനായ സ്‌കലോണി കോപ്പ അമേരിക്ക വിജയം നേടിയതിൽ മതിമറക്കരുതെന്ന മുന്നറിയിപ്പും സൈനോറിനി നൽകി. ലോകകപ്പ് ഏറ്റവും മികച്ച ടീമുകളല്ല, ഏറ്റവും ഭാഗ്യമുള്ള ടീമുകളാണ് വിജയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഡെവലപ്പ്മെന്റ് ലീഗിന്റെ ഫിക്സചർ പുറത്ത്..

ഈ സീസണിൽ സന്തോഷമുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോഴും പ്രശ്നങ്ങളുണ്ട്..