in

OMGOMG AngryAngry

ചഹലിന്റെ വെളിപ്പെടുത്തൽ കാര്യമായി, മുംബൈ താരത്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു

എന്റെ വായും അവര്‍ മൂടിക്കെട്ടി.അതിനുശേഷം അവര്‍ മുറിയില്‍ നിന്ന് പോയി,പിന്നെ വന്നില്ല. എല്ലാവരും പോയതിനു ശേഷം രാവിലെ റൂം വൃത്തിയാക്കാന്‍ വന്നവരാണ് എന്നെ കണ്ടത്. അവര്‍ മറ്റു ചിലരെക്കൂടി വിളിച്ച് എന്റെ കെട്ടഴിച്ചു വിടുകയായിരുന്നു.” ചഹല്‍ വെളിപ്പെടുത്തിയിരുന്നു.

ഐപിഎല്ലിലെ ഉള്ളറകളിലേക്ക് വെളിച്ചം ചൂണ്ടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകളുമായി ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണല്ലോ. താന്‍ 2011 ല്‍ മുംബൈ ഇന്ത്യന്‍സ് താരമായിരിക്കെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ചാഹല്‍ പറഞ്ഞത്.

ഇപ്പോഴിതാ ചാഹലിനെ ഉപദ്രവിച്ച താരങ്ങളില്‍ ഒരാളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മുന്‍ കിവി താരം ജെയിംസ് ഫ്രാങ്ക്‌ളിനാണ്. ഫ്രാങ്ക്ളിന്‍, സൈമണ്ട്‌സ് എന്നിവരാണ് ചഹലിന് ഉപദ്രവിച്ച് ബാല്ക്കണിയില്‍ കെട്ടിയിട്ടത്. ഇപ്പോഴിതാ ചഹലിന്റെ ആരോപണം സംബന്ധിച്ച് മുഖ്യ പരിശീലകന്‍ ജയിംസ് ഫ്രാങ്ക്ലിനുമായി ഒറ്റയ്ക്കു സംസാരിക്കുമെന്നു ഇംഗ്ലിഷ് കൗണ്ടി ക്ലബ് ദര്‍ഹം അധികൃതര്‍ അറിയിച്ചു.

”2011 ലാണ് അതു സംഭവിച്ചത്. അന്ന് മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ജയിച്ചിരുന്നു.അതിന്റെ ആഘോഷം നടക്കുനതിനിടെ സൈമണ്ട്‌സ് ധാരാളം മദ്യപിച്ചിരുന്നു . അതിനുശേഷം അയാള്‍ എന്താണു ചിന്തിച്ചിരുന്നത് എന്നറിയില്ല, വേഗത്തില്‍ സൈമണ്ട്‌സും ഫ്രാങ്ക്ലിനും ചേര്‍ന്ന് എന്റെ കയ്യും കാലും കെട്ടിയിട്ടു. നിനക്ക് പറ്റുമെങ്കില്‍ സ്വയം കെട്ടഴിക്ക് എന്നാണ് അവര്‍ പറഞ്ഞത്.”

”2 പേരുടെയും ബോധം പോയിരുന്നു . എന്റെ വായും അവര്‍ മൂടിക്കെട്ടി.അതിനുശേഷം അവര്‍ മുറിയില്‍ നിന്ന് പോയി,പിന്നെ വന്നില്ല. എല്ലാവരും പോയതിനു ശേഷം രാവിലെ റൂം വൃത്തിയാക്കാന്‍ വന്നവരാണ് എന്നെ കണ്ടത്. അവര്‍ മറ്റു ചിലരെക്കൂടി വിളിച്ച് എന്റെ കെട്ടഴിച്ചു വിടുകയായിരുന്നു.” ചഹല്‍ വെളിപ്പെടുത്തിയിരുന്നു.

മുംബൈയുടെ വിജയം ഇന്ത്യൻ ഫുട്ബോളിന് വേണ്ടി ചെയ്ത ഒരു പ്രതികാരത്തിന്റെ കഥ കൂടിയാണ്‌

കഴിഞ്ഞ സീസണാണ് തന്റെ ഏറ്റവും മികച്ച സീസൺ എന്ന് സഹൽ.