in ,

കോഹ്ലി തിരകെ വരുമോ??..

ഇന്ത്യൻ പ്രീമിയർ ലീഗിലെ 2016 സീസൺ ഒരു കോഹ്ലി ആരാധകനും മറക്കില്ല. കാരണം ഐ പി എല്ലിന്റെ ചരിത്രത്തിൽ ഒരു സീസണിൽ നാല് സെഞ്ച്വറി നേടി കൊണ്ട് കോഹ്ലി ചരിത്രം സൃഷ്ടിച്ച വർഷമായിരുന്നു അത്. അതിൽ രണ്ട് സെഞ്ച്വറികളും ഗുജറാത്ത്‌ ആസ്ഥാനമായ ഫ്രാഞ്ചൈസിയെതിരെയായിരുന്നു.

Kohli in T20 wc

ഇന്ത്യൻ പ്രീമിയർ ലീഗിലെ 2016 സീസൺ ഒരു കോഹ്ലി ആരാധകനും മറക്കില്ല. കാരണം ഐ പി എല്ലിന്റെ ചരിത്രത്തിൽ ഒരു സീസണിൽ നാല് സെഞ്ച്വറി നേടി കൊണ്ട് കോഹ്ലി ചരിത്രം സൃഷ്ടിച്ച വർഷമായിരുന്നു അത്. അതിൽ രണ്ട് സെഞ്ച്വറികളും ഗുജറാത്ത്‌ ആസ്ഥാനമായ ഫ്രാഞ്ചൈസിയെതിരെയായിരുന്നു.

ആറു വർഷങ്ങൾക്ക് ശേഷം വിരാട് കോഹ്ലി ഒരുപാട് മാറിയിരിക്കുകയാണ്. തന്റെ പ്രതാപ കാലത്തിൽ നിന്ന് അയാൾ പടിയിറങ്ങി കൊണ്ടിരിക്കുകയാണ്. ഇന്ന് ഒരിക്കൽ കൂടി ഗുജറാത്ത്‌ ആസ്ഥാനമായ മറ്റൊരു ഫ്രാഞ്ചൈസിക്കെതിരെ അയാൾ ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ ആറു വർഷങ്ങൾക്ക് മുന്നേ കാണിച്ച ആ മാന്ത്രികത അയാൾക്ക് കാണിക്കാൻ സാധിക്കുമോ എന്നാണ് ഓരോ ആരാധകരും ഉറ്റു നോക്കുന്നത്.

പക്ഷെ ഈ സീസണിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല.തന്റെ ഏറ്റവും പ്രിയപ്പെട്ട ഓഫ്‌ സ്റ്റമ്പിന് പുറത്ത് കുത്തുന്ന പന്തുകളിലാണ് അയാൾ ഈ സീസണിൽ ഏറ്റവും കൂടുതൽ പുറത്തായത്.15 പന്തുകളാണ് ഈ സീസണിൽ ഇത് വരെ കോഹ്ലി ഓഫ്‌ സ്റ്റമ്പിന് പുറത്തു നേരിട്ടുള്ളത്. അതിൽ 19 റൺസും നേടി. മൂന്നു തവണ പുറത്തായി.6.33 ആണ് ബാറ്റിംഗ് ശരാശരി.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിന്റെ ഈ സീസണിലെ പ്രകടനം തീർത്തും നിരാശജനകമാണ്.ഈ സീസണിൽ കുറഞ്ഞത് എട്ടു ഇന്നിങ്സ് എങ്കിലും കളിച്ച കളിക്കാരിൽ ഏറ്റവും മോശപ്പെട്ട നാലാമത്തെ ബാറ്റിംഗ് ശരാശരിയുള്ളത് കോഹ്ലിക്കാണ്.18.28 ആണ് അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി.ഈ സീസണിൽ ഏറ്റവും കൂടുതൽ തവണ രണ്ടക്കം കാണാതെ മടങ്ങിയതും കോഹ്ലി തന്നെയാണ്.അഞ്ചു തവണയാണ് കോഹ്ലി രണ്ടക്കം കാണാതെ പുറത്തായത്.

കഴിഞ്ഞ നാല് വർഷങ്ങളായി സെഞ്ച്വറി നേടാൻ കോഹ്ലിക്ക്‌ സാധിച്ചിട്ടില്ല. പക്ഷെ മികച്ച ഫോമിൽ തന്നെയായിരുന്നു അയാൾ ബാറ്റ് വീശിയിരുന്നത്. പക്ഷെ ഈ സീസണിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. എങ്കിലും കോഹ്ലിയുടെ തിരിച്ചു വരവിന് വേണ്ടി തന്നെയാണ് ഓരോ ക്രിക്കറ്റ്‌ ആരാധകരും കാത്തിരിക്കുന്നത്.

വോണിന് ആദര സൂചകമായി രാജസ്ഥാൻ ഇന്നിറങ്ങുന്നു, എതിരാളികൾ മുംബൈ ഇന്ത്യൻസ്

ആഷിഖ് ബാംഗ്ലൂർ എഫ് സി യിൽ തുടരും , ഒഡിഷയുടെ വിങ്ങറേ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്, ഡയസിന്റെ തീരുമാനം ജൂണിൽ അറിയാം….