in ,

CryCry

തന്റെ മോശം ഫോമിനെ പറ്റി മനസ്സ് തുറന്നു വിരാട് കോഹ്ലി..

ഈ സീസണിൽ തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് കോഹ്ലിയുടേത്. സീസണിൽ ഇത് വരെ 11 മത്സരങ്ങളിൽ നിന്ന് 216 റൺസാണ് അദ്ദേഹം നേടിയത്.അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി 19.63 ആണ്. ബാറ്റിംഗ് പ്രഹരശേഷി 111.34

ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. പക്ഷെ താരം ഇപ്പോൾ വളരെ മോശം ഫോമിലാണ് ബാറ്റ് ചെയ്യുന്നത്. ഇപ്പോൾ താരം തന്റെ തന്റെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. തന്റെ മോശം ഫോമിനെ പറ്റി തന്നെയാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്. വിരാടിന്റെ വാക്കുകളിലേക്ക്.

എന്റെ ക്രിക്കറ്റ്‌ കരിയർ വളരെ കുറച്ചു തവണ മാത്രമേ ഇത് സംഭവിച്ചിട്ടുള്ളു.ആദ്യത്തെ പന്തിൽ പുറത്താകുന്നെ പറ്റിയാണ് കോഹ്ലി സൂചിപ്പിച്ചത്.എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിയില്ല. കോഹ്ലി ചിരിച്ചു കൊണ്ട് പറഞ്ഞു.

എന്റെ കരിയറിൽ ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല (ആദ്യ പന്തിൽ ഡക്കുകൾ ലഭിക്കുക), അതുകൊണ്ടാണ് ഞാൻ പുഞ്ചിരിച്ചത്. കാരണം ഇപ്പോൾ എല്ലാം കണ്ട പോലെ തോന്നി. ഇത്രയും നാളായി, ഈ ഗെയിം കാണിക്കേണ്ടതെല്ലാം ഞാൻ കണ്ടു.

ഈ സീസണിൽ തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് കോഹ്ലിയുടേത്. സീസണിൽ ഇത് വരെ 11 മത്സരങ്ങളിൽ നിന്ന് 216 റൺസാണ് അദ്ദേഹം നേടിയത്.അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി 19.63 ആണ്. ബാറ്റിംഗ് പ്രഹരശേഷി 111.34

ആഷിഖ് കുരുണിയൻ വേണ്ടി മൂന്നു ക്ലബ്ബുകൾ രംഗത്ത്, മുമ്പിൽ എ ടി കെ

ചെന്നൈക്ക്‌ വമ്പൻ തിരച്ചടി, ജഡേജ പുറത്ത്..