എ ടി കെ മോഹൻ ബഗാൻ എന്നും ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന ടീമാണ്. കഴിഞ്ഞ ദിവസം ഡിയഗോ കോസ്റ്റയെ ടീമിലെത്തിക്കാൻ ക്ലബ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള ഒരു നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് എ ടി കെ മോഹൻ ബഗാൻ.
മാഞ്ചേസ്റ്റർ യുണൈറ്റഡ് താരം മാറ്റിചിന് ഒപ്പം പന്ത് തട്ടിയ താരത്തെയാണ് ഇപ്പോൾ ക്ലബ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. നിലവിൽ എ ലീഗിൽ കളിക്കുന്ന താരത്തിലാണ് ക്ലബ് താല്പര്യം കാണിച്ചിരിക്കുന്നത്.
അലക്സാണ്ടർ പ്രിജോവിക്കിലാണ് എ ടി കെ മോഹൻ ബഗാൻ താല്പര്യം കാണിച്ചിരിക്കുന്നത്. നിലവിൽ താരം എ ലീഗ് ക്ലബ്ബായ വെസ്റ്റേൺ യുണൈറ്റഡിന്റെ താരമാണ്.താരം സെർബിയ ദേശീയ ടീമിലാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് താരമായ മാറ്റിക്കിന് ഒപ്പം പന്ത് തട്ടിയത്.
62.49 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.സെന്റർ ഫോർവേഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. സെക്കന്റ് സ്ട്രൈക്കറായിട്ടും താരത്തിന് കളിക്കാൻ സാധിക്കും. നിലവിൽ 2024 വരെ താരത്തിന് ക്ലബ്ബിൽ കരാറുണ്ട്.