കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എന്നും കാത്തിരിക്കുന്നത് പെരേര ഡയസ് എന്ന് തിരിച്ചു വരുമെന്ന് അറിയാൻ വേണ്ടിയാണ്.ഇപ്പോൾ ഇതിന് വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
ബ്ലാസ്റ്റേഴ്സും ഡയസും ഒത്തു ചേരുമോ എന്നാ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായിയാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്.ഡയസും ബ്ലാസ്റ്റേഴ്സ് ഒത്തു ചേരാനുള്ള സാധ്യത വളരെ അധികമാണ്.ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അർജന്റീന ക്ലബ്ബായ പ്ലാറ്റൻസിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലേക്കെത്തിയത്. കഴിഞ്ഞ സീസണിലാണ് താരം ബ്ലാസ്റ്റേഴ്സിൽ ലോൺ എത്തിയത്.ലോൺ കാലാവധി അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്സ് വിട്ട് താരം തിരകെ അർജന്റീനയിലേക്ക് തിരകെ പോയിരിന്നു.
എന്നാൽ ബ്ലാസ്റ്റേഴ്സിൽ തന്നെ തനിക്ക് കളിക്കണമെന്ന് ഡയസ് വ്യക്തമാക്കിയതോടെ ബ്ലാസ്റ്റേഴ്സ് താരത്തെ തിരകെ കൊണ്ട് വരാൻ വേണ്ടിയുള്ള പ്രയത്നം ആരംഭിച്ചു. മാത്രവുമല്ല, കഴിഞ്ഞ സീസണിലെ മൂന്നു വിദേശ താരങ്ങളെ മാത്രമേ ബ്ലാസ്റ്റേഴ്സ് നിലനിർത്തുകയൊള്ളുവെന്ന് മാർക്കസ് മെർഗുൽഹോ നേരത്തെ വ്യക്തമാക്കിയിരുന്നു.അഡ്രയൻ ലൂണയും മാർക്കോ ലെസ്കോവിച്ചുമാണ് ഈ മൂവരിൽ രണ്ട് പേർ. സകല സാധ്യതകളും ചൂണ്ടുന്നത് മൂന്നാമത്തെ താരം ഡയസ് ആവുമെന്നാണ്..ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച 21 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.