in , ,

AngryAngry LOLLOL CryCry OMGOMG

കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തങ്ങളുടെ ഒരു താരത്തെ കൂടി വിൽക്കാൻ ഒരുങ്ങുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് കൂട്ടത്തോടെ തങ്ങളുടെ താരങ്ങളെ ഒഴിപ്പിക്കുകയാണോ.ഇങ്ങനെയാണ് ഇപ്പോൾ ആരാധകരുടെ ചിന്ത. ഈ ചിന്തയെ ഒരിക്കലും തെറ്റ് പറയാനും സാധിക്കില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് കൂട്ടത്തോടെ തങ്ങളുടെ താരങ്ങളെ ഒഴിപ്പിക്കുകയാണോ.ഇങ്ങനെയാണ് ഇപ്പോൾ ആരാധകരുടെ ചിന്ത. ഈ ചിന്തയെ ഒരിക്കലും തെറ്റ് പറയാനും സാധിക്കില്ല.

ഒരുപിടി യുവ താരങ്ങളെയും വിദേശ താരങ്ങളെയും ജൂണിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയിരുന്നു. വളരെ ചുരുക്കം താരങ്ങൾക്ക് മാത്രമേ കോൺട്രാക്ട് പുതുക്കി നൽകിയിട്ടുമോള്ളൂ. രണ്ടേ രണ്ട് താരങ്ങളെ മാത്രമേ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ സ്വന്തമാക്കിട്ടുള്ളു.

ഇന്നലെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞ സീസണിൽ ഏറെ പ്രതീക്ഷ നൽകിയ യുവ താരമായ സഞ്ജീവ് സ്റ്റാലിനെ ബ്ലാസ്റ്റേഴ്‌സ് മുംബൈക്ക്‌ വിറ്റിരുന്നു. താരങ്ങളെ സ്വന്തമാക്കാതെ ഒഴിവാക്കുന്ന രീതിയോട് ആരാധകർ അത്ര തൃപ്തരല്ല.ഇപ്പോൾ ഒരു താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ഒരുങ്ങുകയാണ്.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഒരു ആഭ്യന്തര താരം കൂടി ടീം വിടും.ഈ താരം ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിട്ടില്ല.

ലൂണയുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു ഐ എസ് എൽ ക്ലബ്ബുകളും താരങ്ങളും .

റൊണാൾഡോ ബാർസയിലേക്കെന്ന് അഭ്യൂഹങ്ങൾ…