in ,

LOVELOVE AngryAngry

മലയാളി എന്നാ വികാരമല്ല, ഇന്ത്യ എന്ന് വികാരം മനസ്സിൽ വെച്ച് നിങ്ങൾ ഇത് വായിക്കുക..

നിങ്ങൾ മലയാളി എന്നാ വികാരം അടക്കി വെച്ച് ഇത് വായിക്കാൻ കഴിയുമെങ്കിൽ ഇത് വായിക്കുക. അല്ലാത്ത പക്ഷം നിങ്ങൾക്ക് ഇത് ഒരു പക്ഷെ ഉൾകൊള്ളാൻ കഴിയുമെന്ന് വരില്ല.വികാരം അടക്കി വെച്ച് വായിക്കാൻ സാധിക്കുമെങ്കിൽ മാത്രം തുടർന്നു വായിക്കുക.

രണ്ടേ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഒന്നാമത്തെ ചോദ്യം എന്ത്‌ കൊണ്ട് സഞ്ജു സാംസണെക്കാൾ പരിഗണന റിഷബ് പന്തിനും ഇഷാൻ കിഷനും ലഭിച്ചു??. രണ്ട് സഞ്ജു ഏകദിന സ്‌ക്വാഡിൽ സ്ഥാനം അർഹിക്കുന്നുണ്ടോ??. ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി എന്റെ യാത്ര തുടങ്ങിയപ്പോൾ മലയാളികൾ ഉൾകൊള്ളാൻ ആഗ്രഹിക്കാത്ത സത്യങ്ങളാണ് ഞാൻ മനസിലാക്കിയത്.

ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്ന് തന്നെ തുടങ്ങാം. എന്ത്‌ കൊണ്ട് റിഷബ്‍ പന്തിനും ഇഷാൻ കിഷനും സഞ്ജു സാംസണെകാൾ പരിഗണന ലഭിച്ചു. സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ അരങ്ങേറിയത് 2015 ൽ. തന്റെ അണ്ടർ -19 ലോകകപ്പ് കഴിഞ്ഞതിന്റെ തൊട്ട് അടുത്ത വർഷം.റിഷബ്‍ പന്ത് ഇന്ത്യൻ ടീമിൽ അരങ്ങേറിയത് 2017 ൽ. തന്റെ അണ്ടർ -19 ലോകകപ്പ് കഴിഞ്ഞതിന്റെ തൊട്ട് അടുത്ത വർഷം.2021 ലാണ് ഇഷൻ കിഷൻ ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. തന്റെ അണ്ടർ -19 ലോകകപ്പ് കഴിഞ്ഞ് 5 വർഷങ്ങൾക്ക് ശേഷം.

റിഷബ്‍ പന്ത് ആദ്യമായി അരങ്ങേറിയത് ടെസ്റ്റ് ക്രിക്കറ്റിലാണ്. ധോണിക്ക് ശേഷം ടെസ്റ്റ്‌ ക്രിക്കറ്റിൽ മികച്ച ഒരു വിക്കറ്റ് കീപ്പർ ബാറ്റസ്മാനെ ഇന്ത്യക്ക് ആവശ്യമുണ്ടായിരുന്നു. പക്ഷെ ഇവിടെ എന്ത്‌ കൊണ്ട് സഞ്ജു സാംസണെ പരിഗണിച്ചില്ല എന്നതായിരുന്നു എന്റെ ആദ്യത്തെ ചിന്ത. സഞ്ജുവിന്റെ ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റ്‌ കരിയറിലൂടെ കണ്ണ് ഓടിച്ചു നോക്കിയപ്പോൾ സഞ്ജുവിനെക്കാൾ മികവ് പന്തിന് തന്നെയാണെന്ന് മനസിലായി. മാത്രമല്ല സഞ്ജു ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി ബാറ്റ്സ്മാനായിയാണ് കളിച്ചിരുന്നത് എന്നത് ചിലപ്പോൾ സഞ്ജുവിന് ഇവിടെ വിനയായി കാണണം. കിഷനും റെഡ് ബോൾ ക്രിക്കറ്റിൽ അത്ര മികച്ചതായും തോന്നിട്ടില്ല.

ഇനി നമ്മൾക്ക് വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് തിരകെ വരാം. സഞ്ജു സാംസൺ, ഇഷാൻ കിഷൻ, റിഷബ്‍ പന്ത് ഈ മൂന്നു താരങ്ങളും വൈറ്റ് ബോൾ ക്രിക്കറ്റിൽ അപാര കഴിവുള്ള താരങ്ങൾ തന്നെയാണ്. ഇവരിൽ അവസരങ്ങൾ ഏറ്റവും അവസാനം ലഭിച്ചത് ഇഷാൻ കിഷനാണ്. പന്ത് തുടക്കകാലത്ത് ഏകദിന ക്രിക്കറ്റിലും ട്വന്റി ട്വന്റി ക്രിക്കറ്റിലും പരാജയം തന്നെയായിരുന്നു. സഞ്ജുവും ലഭിച്ച അവസരങ്ങൾ ഉപയോഗപ്പെടുത്തിയില്ല.ചുരുങ്ങിയ അവസരങ്ങളാണ് സഞ്ജുവിന് ലഭിച്ചത് എന്നത് ഓർത്തു കൊണ്ട് തന്നെ പറയട്ടെ. ലഭിച്ച അവസരത്തിൽ തന്നെ മികവ് പുലർത്താൻ ഇഷാൻ കിഷൻ സാധിച്ചത് കൊണ്ട് തന്നെയാണ് ഇന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്റി ട്വന്റി ബാറ്റസ്മാൻ അദ്ദേഹമായതും.

ഇനി എന്ത്‌ കൊണ്ടാണ് ഐ പി എല്ലിൽ മികവ് പുലർത്തിയിട്ടും സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് വിളി വരാതെയിരുന്നത്.ഇതേ ഐ പി എല്ലിലെ മികവ് തന്നെയല്ലേ പന്തിനും കിഷനും ഇന്ത്യൻ ടീമിൽ സ്ഥാനം നേടികൊടുത്തത്. ഇവിടെയാണ്‌ പലരും തെറ്റി ധരിക്കപ്പെട്ട ഒരു കാര്യം എനിക്ക് പറയാനുള്ളത്. ഐ പി എൽ മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ മാനദണ്ഡം. ആഭ്യന്തര ക്രിക്കറ്റും കൂടി കണക്കിലെടുത്തു തന്നെയാണ് അന്ന് പന്തിന് അവസരം കൊടുത്തത്.

2017/18 സൈദ് മുസ്താഖ് അലി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചു കൂട്ടിയ രണ്ടാമത്തെ താരം. തുടർന്നു നടന്ന ഐ പി എല്ലിലും ഏറ്റവും കൂടുതൽ റൺസ് അടിച്ചു കൂട്ടിയ രണ്ടാമത്തെ താരം.മാത്രമല്ല ടെസ്റ്റിലെ മികച്ച പ്രകടനവും പന്തിന് മുതൽക്കൂട്ടായി.

ഈ രണ്ട് ലിസ്റ്റിലും സഞ്ജു ആദ്യ 10 ൽ പോലുമില്ല. പിന്നെ സഞ്ജുവിന് എങ്ങനെ ഇവിടെ അവസരം കിട്ടാൻ. ഐ പി എല്ലിലും ഒന്നോ രണ്ടോ നല്ല ഇന്നിങ്സുകൾക്ക് ശേഷം നിറമങ്ങിയ സഞ്ജുവിനെയും കണ്ടു.കിഷന്റെ കാര്യവും വിത്യസതമല്ല. മികച്ച ബാറ്റിംഗ് പ്രകടനം ആഭ്യന്തര ക്രിക്കറ്റിൽ കാഴ്ച വെച്ചതിന് ശേഷമാണ് കിഷനും ഇന്ത്യൻ ടീമിലേക്ക് എത്തിയത്.

എന്ത്‌ കൊണ്ട് പന്തിനും കിഷനും തുടരെ അവസരങ്ങൾ?? . ഇവിടെയാണ്‌ മലയാളി എന്നാ വികാരം മാറ്റി വെച്ച് നിങ്ങൾ ചിന്തിക്കേണ്ടത്. കിഷനും പന്ത് അവിസ്മരണീയ ബാറ്റിംഗ് കാഴ്ച വെച്ച് വർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരുവരും 500 ന്ന് മുകളിൽ ഒരു സീസൺ തന്നെ സ്കോർ ചെയ്തിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനവും വേറെ.ഈ പ്രകടനം തന്നെയാണ് ഇരുവർക്കും സഞ്ജുവിനെക്കാൾ മുൻഗണന ലഭിച്ചതും.

ഇനി മുംബൈ ലോബി എന്ന് മലയാളികൾ പറയുന്ന ആ പദത്തെ പറ്റി. സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിൽ മികച്ച പ്രകടനം കാഴ്ച വെച്ച സീസൺ 2018 ആണ്. ഈ സീസൺ ശേഷം പിന്നീട് മൂന്നു വർഷങ്ങൾക് ശേഷമാണ് അദ്ദേഹം ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. മുംബൈ ഇന്ത്യൻസിൽ എത്തുന്നതിന് മുന്നേ മുംബൈ ആഭ്യന്തര ടീം ക്യാപ് കൂടിയായിട്ടും അദ്ദേഹം ഇന്ത്യൻ ടീമിലെത്തിയിരുന്നില്ല. കഴിവ് ഉണ്ടായിട്ടും ഈ പറഞ്ഞ മുംബൈ ലോബി ഉണ്ടായിരുന്നെങ്കിൽ 2019 ഏകദിന ലോകകപ്പിൽ അദ്ദേഹത്തെ സുഖമായി ഉൾപെടുത്താമായിരുന്നില്ലേ??.

ടെസ്റ്റിലെയും ഏകദിനത്തിലെയും കഴിഞ്ഞ കുറച്ചു നാളുകളിലെ മികച്ച പ്രകടനം തന്നെയാണ് പന്തിന് ട്വന്റി ട്വന്റി ടീമിലേക്കുള്ള സ്ഥാനവും ഉറപ്പ് നൽകുന്നത്. ഇവിടെ സഞ്ജുവിന് ഏകദിന ടീമിലേക്കുള്ള സ്ഥാനവും ലഭിച്ചത് കഴിഞ്ഞ അയർലണ്ട് സീരീസിലെ പ്രകടനത്തിന്റെ പേരിലാണ്.

കഴിഞ്ഞ വിജയ് ഹാസാരെ ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ആദ്യ 50 ൽ പോലും ഇല്ലാതെ സഞ്ജു ഇന്ത്യൻ ഏകദിന ടീമിലെത്തി. വിരോധാഭാസം എന്ന് പറയട്ടെ, മലയാളി എന്നാ വികാരം ഉള്ളിൽ കൊണ്ട് നടക്കുന്നവർ എനിക്ക് എതിരെ തിരയുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഞാൻ പറയുന്നു. പന്തിനേക്കാൾ സഞ്ജു ട്വന്റി ട്വന്റി ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടെകിൽ!.ഒരു ബാക്ക് അപ്പ്‌ കീപ്പറായി പോലും സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നില്ല എന്ന് മലയാളികൾ തിരിച്ചു അറിയേണ്ടിയിരിക്കുന്നു.

കാരണം കിഷൻ ആദ്യ ചോയ്സ് ആകുന്ന വിൻഡിസ് ഏകദിന പരമ്പരക്കുള്ള ടീമിൽ കിഷൻ പകരം ടോപ് ഓർഡറിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു താരമാണ് കെ എസ് ഭരത്.കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ 92.50 ബാറ്റിംഗ് ശരാശരി,108 ബാറ്റിംഗ് പ്രഹരശേഷി 370 റൺസ്. ലിസ്റ്റ് എ ക്രിക്കറ്റിൽ സഞ്ജുവേനേക്കാൾ ശരാശരി!!.

കൂടുതൽ ഒന്നും പറയാനില്ല, മുംബൈ ലോബി മുംബൈ ലോബി എന്ന് പറയുമ്പോൾ കുഞ്ഞു ടീമുകൾക്കെതിരെയുള്ള ഏകദിന പരമ്പരയിൽ പോലും അവസരം ലഭിക്കാത്ത ഒരു താരം കൂടി ഉണ്ട്,56.48 ബാറ്റിംഗ് ശരാശരിയിൽ ബാറ്റ് ചെയ്തു 2316 ലിസ്റ്റ് എ കരിയറിൽ സ്വന്തമാക്കിയ പ്രിത്വി ഷാ. ഏകദിനത്തിൽ ലഭിച്ച ചെറിയ അവസരം നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കാത്തത് കൊണ്ട് ടീമിൽ നിന്ന് പുറത്ത്.

മലയാളികൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇത് ഇന്ത്യൻ ക്രിക്കറ്റാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ച തന്നെയാണ് മുൻഗണന നൽകേണ്ടത്. പന്ത് വളരെ മികച്ച താരമാണ്. സഞ്ജു ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കണം.ഒരു നാൾ സഞ്ജു ഇന്ത്യൻ ടീമിന്റെ നട്ടെല്ലാകുന്നത് കാണാൻ ആഗ്രഹമുള്ള മലയാളി തന്നെയാണ് ഞാൻ.

അന്ന് ഞാൻ ഒരിക്കൽ കൂടി എന്റെ തൂലിക എടുക്കും. അന്ന് ഞാൻ ഇന്ന് വിമർശിച്ച അതെ വാചകങ്ങൾ കൊണ്ട് അയാൾക്ക് സ്തുതി പാടും. സഞ്ജുവിന് എനിക്ക് നൽകാൻ കഴിയാവുന്ന ഏറ്റവും നല്ല മധുര പ്രതികാരം അതാണ്. അയാൾക്ക് അത് സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു.

റൊണാൾഡോ വില്പനക്കില്ലെന്ന നിലപാടിലുറച്ചു മാഞ്ചേസ്റ്റർ യുണൈറ്റഡ്…

ലോപ്പസിന്റെ കാര്യത്തിൽ ഒടുവിൽ തീരുമാനമായി..