കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്ന അൽവരോ വസ്കസിന്റെ പകരക്കാരൻ സ്പെയിനിൽ നിന്നുള്ള ഒരു മുന്നേറ്റനിര താരമാണെന്നു റൂമറുകൾ. കഴിഞ്ഞ ദിവസമാണ് ഏഷ്യൻ കോട്ടയിൽ ഗ്രീക്ക്-ഓസ്ട്രേലിയൻ താരമായ അപോസ്റ്റോലാസ് ജീയാനുവിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി ഒഫീഷ്യൽ പ്രഖ്യാപനം വന്നത്.
അപോസ്റ്റോലാസ് ജിയാനുവിനെ കൂടാതെ മുന്നേറ്റനിരയിലേക്ക് ജോർജെ പെരേര ഡയസ് എത്തുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ കഴിഞ്ഞ സീസണിൽ ക്ലബ് വിട്ട അൽവരോ വസ്കസിന്റെ പകരക്കാരനായി മുന്നേറ്റനിരയിലേക്ക് ഒരു സൂപ്പർ താരത്തെ കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫൂട്ടി isl ന്റെ റിപ്പോർട്ടുകൾ പ്രകാരം അൽവരോ വസ്കസിന്റെ പകരക്കാരനായി ഒരു സ്പാനിഷ് മുന്നേറ്റനിര താരത്തെ കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. കൂടാതെ ഈ താരവുമായി വാക്കാലുള്ള കരാറിൽ കേരള ബ്ലാസ്റ്റേഴ്സ് എത്തിയിട്ടുണ്ടെന്നും പേപ്പർവർക്കുകൾ മാത്രാണ് ഇനി അവശേഷിക്കുന്നതെന്നുമാണ് കെ. ബി. എഫ്. സി ഡഗ്ഔട്ട് റിപ്പോർട്ട് ചെയ്യുന്നത്.
ഇനി വരാനിരിക്കുന്ന വിദേശ താരങ്ങളെ പറ്റി വരും ദിവസങ്ങളിൽ കൂടുതൽ സൂചനകൾ കിട്ടിയേക്കും. ചിലപ്പോൾ ഉടൻ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും എല്ലായിപ്പോഴും ഉണ്ടാകുന്ന പോലെ അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അൽവരോ വസ്കസിന്റെ പകരക്കാരൻ ഉൾപ്പടെയുള്ള പുതിയ താരങ്ങളെ നിറപുഞ്ചിരിയോടെ വരവേൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുങ്ങി കഴിഞ്ഞു.