in

ലിവർപൂളിന്റെ YWNWA പിന്നിലെ കരളലിയിക്കുന്ന കഥ

1900 ങ്ങളുടെ തുടക്കത്തില്‍ ഹംഗറിയിലെ ബുദ്ധപെസ്റ്റ് സമ്പന്നതയുടെ പാരമ്യത്തിലായിരുന്നു…. യൂറോപ്പ്യന്‍ കലാസമ്പന്നതയുടെ ഈറ്റില്ലമായിരുന്നു അവിടം…യൂറോപ്പിലാകമാനെയുള്ള കലാകാരന്‍മാര്‍ ബുദ്ധപെസ്റ്റില്‍ തങ്ങളുടെ രചനകള്‍ അവതരിപ്പിച്ചു… കലാസ്വദകരായ ജനതതി അവിടെ ഒത്തുകൂടി…. അക്കാലത്താണ് ഫ്രെങ്ക് മോല്‍നര്‍ എന്ന നാടക രചിയിതാവ് , തന്‍െറ കൃതിയായ ‘ലിലിയോം’ ആയി ബുദ്ധപെസ്റ്റിലെത്തിയത്….ജോലി നക്ഷട്ടപെട്ട ഒരു ദമ്പതിമാര്‍ , മകളെ സംരക്ഷിക്കാന്‍ മോഷ്ടാക്കളായി മാറുന്ന വേദനയാര്‍ന്ന കഥയായിരുന്നു അതിന്‍െറ ഇതിവൃത്തം…

സമ്പന്നതയുടെ ഈറ്റില്ലമായ ബുദ്ധപെസ്റ്റില്‍ ദാര്യദ്രത്തിന്‍െറ കഥനകഥ ആദ്യം സ്വീകരിക്കപെട്ടില്ല… വിമര്‍ശകര്‍ അദ്ദേഹത്തെ കഠിനമായി ആക്രമിച്ചു…. ‘ ലിലിയോം’ ഒരു പരാജയമായി അവര്‍ എഴുതി…പക്ഷേ മോല്‍നറിന് തന്‍െറ കൃതിയില്‍ വിശ്വാസമുണ്ടായിരുന്നു…. യൂറോപ്പിലെ മറ്റു നഗരങ്ങളില്‍ അയാള്‍ തന്‍െറ നാടകം അവതരിപ്പിച്ചു..അയാള്‍ക്ക് തെറ്റിയില്ല….അവിടെയെല്ലാം ‘ലിലിയോം’ വന്‍തോതില്‍ സ്വീകരിക്കപെട്ടു…. ഇതിനിടയില്‍ ലോകമഹായുദ്ധം പൊട്ടി പുറപെട്ടതോടെ ദാര്യദ്രം ബുദ്ധപോസ്റ്റിനേയും ബാധിച്ചു….ഒരിക്കല്‍ തിരസ്കരിച്ചവര്‍ ആ നാടകത്തെ ആവേശത്തോടെ സ്വീകരിച്ചു …..1930 കളായതോടെ ‘ലിലിയോം’ യൂറോപ്പിലാകെ വന്‍ വിജയമായി….

എന്നാല്‍ ഇതിനിടയില്‍ ജര്‍മ്മനി നാസികളുടെ പിടിയിലായി…. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതോടെ ജൂതന്‍മാരായ സാഹ്യത്യക്കാരന്‍മാര്‍ പലരും അമേരിക്കയിലേക്ക് കുടിയേറി…. മോല്‍നര്‍ ഒരു ജൂതനായിരുന്നു…. ഭയന്ന് അയാളും അമേരിക്കയിലേക്ക് പാലായനം ചെയ്തു…. ” ‘ലിലിയോമി’ന്‍െറ ഇംഗളീഷ് തര്‍ജിമകള്‍ക്കനുവാദം നല്‍കി അതിന്‍െറ തര്‍ജിമകള്‍ കൊണ്ടുള്ള പണം കൊണ്ടാണ് മോല്‍നര്‍ പിന്നീട് ജീവിച്ചത്….

റിച്ചാര്‍ഡ് റോജേഴ്സ്, ഓസ്ക്കാര്‍ ഹാമര്‍സ്റ്റെയിന്‍ എന്നീ സംഗീത സംവിധായകനും ഗാനരചിയിതാവും ഒരു സംഗീത ആല്‍ബത്തിനായി മോല്‍നറിന്‍െറ കൈയില്‍ നിന്ന് ‘ലിലയോമി’ന്‍െറ ഇംഗളീഷ് തര്‍ജിമയുടെ അവകാശം സ്വന്തമാക്കി….അവര്‍ ഈ നാടകം ‘കാരസെല്‍’ എന്ന പേരില്‍ അവതരിപ്പിച്ചു … അതിനായി അവരൊരു ഗാനം ചിട്ടപെടുത്തി… അതിന്‍െറ പേരാണ് ”You will never walk alone” . വിഷാദ രോഗത്തിനടിമയായ ഒരു പെണ്‍കുട്ടിയെ രോഗവിമുക്തിക്കായി പ്രചോദിപ്പിക്കുവാനാണ് ഈ ഗാനം നാടകത്തില്‍ അവതരിപ്പിച്ചത്…

ഈ പാട്ട് വന്‍ ഹിറ്റായി…അമേരിക്കയിലെ പ്രശസ്തരായ പല ഗായകരും ഈ ഗാനം വേദികളിലവതരിപ്പിച്ച് കൈയടി നേടി…. പക്ഷേ ലിവര്‍പൂളില്‍ നിന്നുള്ള ജെറിയുടെ സംഗീത സംഘം അവതരിപ്പിച്ച വേര്‍ഷന്‍ ആണ് അതിലേറെ വിജയമായത്…. ബ്രിട്ടനില്‍ ആഴ്ച്ചകളോളം ഈ ഗാനം നമ്പര്‍ 1 ആയി…അമേരിക്കയിലും ഇതിന്‍െറ പ്രശസ്തിയെത്തി…. ലോകപ്രശസ്ത ടിവി ഷോയായ ‘എഡ് സുള്ളിവനില്‍’ ഈ ഗാനം അവതരിപ്പിക്കാന്‍ ജെറിയേയും കൂട്ടരേയും ക്ഷണിച്ചു…

നാടകിയമായി ജെറി മാര്‍ഡസണ്‍ ‘എഡ് സുള്ളിവനില്‍ തന്‍െറ ഗാനം അവതരിപ്പിച്ച ദിനം ലിവര്‍പൂള്‍ കോച്ചായ ബില്‍ ഷാങ്ക്ലിയും ആ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു…ആ ഗാനം കേട്ട് വിസ്മയിച്ച ഷാങ്ക്ലി ജെറി മാര്‍ഡ്സണെ അഭിനന്ദിച്ചു… “Gerry, my son, I have given you a football team and you have given us a song.”

ആ ഗാനത്തില്‍ അത്രയേറെ ആകൃഷ്ട്ടനായ ഷാങ്ക്ലി ”You will never walk alone” ഓരോ മത്സരത്തിനും മുമ്പ് മൈതാനത്ത് അവതരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു….. ദശാബ്ദങ്ങള്‍ കഴിഞ്ഞു പോയി…. ലിവര്‍പൂള്‍ ഫാന്‍സ് ഇന്നും ഹൃദയത്തില്‍ തൊട്ട് ആ ഗാനം പാടുകയാണ്…. ഓരോ മത്സര ദിനത്തിലും…..

” You will never walk alone”

CONTENT HIGHLIGHT – Story behind you will never walk alone

ബാഴ്‌സലോണയുടെ ലെഫ്റ്റ് വിങ് ബാക്കിനായി മിലാനും സതാംപ്ടണും തമ്മിൽ മത്സരം

കോപ്പ അമേരിക്ക മത്സരങ്ങളുടെ കാര്യമോർത്ത് ഇനി ആരാധകർക്ക് ആശങ്ക വേണ്ട