ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായി തങ്ങളുടെ സ്ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ പ്രതിരോധ താരമായ ഹോർമിപാം റൂയിവയെ വിൽക്കാൻ പദ്ധതിയില്ലായെന്നാണ്. ഖേൽ നൗ പത്ര പ്രവർത്തകനായ ആശിഷ് നെഗിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്
കഴിഞ്ഞ സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ മുതലെ ഹോർമി ബ്ലാസ്റ്റേഴ്സ് വിടും പറഞ്ഞോകെ റിപ്പോർട്ടുകൾ വന്നിരുന്നു. ഒട്ടേറെ ക്ലബ്ബുകളും താരത്തെ സ്വന്തമാക്കാനായി രംഗത്ത് വന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഇതോടെയാണ് ആശിഷ് നെഗി ഹോർമിയെ ബ്ലാസ്റ്റേഴ്സ് വിൽക്കില്ലായെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങൾ പുറത്ത് വരുന്നതാണ്.