ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായി തങ്ങളുടെ സ്ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരമായ പ്രീതം കോട്ടലിനെ സ്വന്തമാക്കാനായി ഈസ്റ്റ് ബംഗാൾ പിന്നെ മറ്റ് ചില ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു.
പിന്നീട് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകളൊന്നും വന്നില്ല. ഇപ്പോളിത താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് ഖേൽ നൗ പത്ര പ്രവർത്തകൻ ആശിഷ് നെഗി.
ആശിഷ് നെഗിയുടെ റിപ്പോർട്ട് പ്രകാരം പ്രീതം കോട്ടലിനെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്സിന് മൂന്ന് ഓഫറുകൾ ലഭിച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് ഈ മൂന്ന് ഓഫറും നിരസിക്കുകയായിരുന്നു.
ഇതോടെ ബ്ലാസ്റ്റേഴ്സിന് പ്രീതം കോട്ടലിനെ വിൽക്കാൻ താല്പര്യമില്ലായെന്ന് വ്യക്തമായിരിക്കുകയാണ്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.