നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മുൻ ആഴ്സണൽ മധ്യനിര താരമായ ജോൺ ടോറലിനെ സ്വന്തമാക്കാനൊരുങ്ങുകയാണ് മുംബൈ സിറ്റി എഫ്സി. IFTWC യാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ താരം മുംബൈയുമായി വ്യവസ്ഥകൾ അംഗീകരിച്ചു കഴിഞ്ഞു. ഇനി മെഡിക്കലും പേപ്പർ വർക്കും മാത്രമേ കഴിയാനുള്ളു. 2014 മുതൽ 2017 സീസണുകളിൽ താരം ആഴ്സണൽ സ്ക്വാഡിന്റെ ഭാഗമായിരുന്നു.
പക്ഷെ താരം ഒരു മത്സരം പോലും ആഴ്സണലിനായി കളിച്ചിട്ടില്ല. ആ മൂന്ന് സീസണിലുമായി താരം യൂറോപ്യൻ വമ്പന്മാരായ ബ്രന്റ്ഫോർഡ്, ബ്രിമിംഗ്ഹാം, ഗ്രാനട, റേഞ്ച്ഴ്സ് തുടങ്ങിയ ക്ലബ്ബുകൾക്കായി ലോൺ അടിസ്ഥാനത്തിൽ കളിക്കുകയായിരിന്നു.
താരം നിലവിൽ കളിച്ച് കൊണ്ടിരിക്കുന്നത് ഗ്രീക്ക് ക്ലബ്ബായ ഒഎഫ്ഐ ക്രീറ്റ് എഫ്സിക്കി വേണ്ടിയാണ്. എന്തിരുന്നാലും വരും ദിവസങ്ങളിൽ ഈ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരുന്നതാണ്.