in ,

മിനുക്കിയെടുക്കാൻ ആളില്ലാതെ മങ്ങിപ്പോയ നമ്മുടെ അമൂല്യ നിധി

പ്രതിഭയുണ്ടായിട്ടും എങ്ങും എത്താതെ വളരെ വേഗം വിസ്‌മൃതിയിലേക്ക് പോയ അറിയപ്പെടാത്ത നിരവധി താരങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ. ആരാലും അറിയപ്പെടാതെ പോകുന്ന, വിസ്‌മൃതിയുടെ ഇരുളിൽ മറഞ്ഞു പോയ നമ്മുടെ സ്വന്തം താരങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ട് വരാൻ ആണ് ഈ പങ്തി.

?നാട്ടിലെ താരം ???

തൃശ്ശൂർ സ്റ്റേഡിയത്തിൽ അന്ന് പതിവിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. കൗമുദി ട്രോഫിയിലെ ഗ്ളാമർ ടീമായ KSEB യുടെ കളിയായിരുന്നു എതിരാളികളായി കണ്ണൂരിന്റെ അഭിമാനമായ SDT തൃശൂരിലെ കാണികളുടെ മനം നിറച്ച് കളിക്കുന്ന ഒരു കളിക്കാരനിലായിരുന്നു ഏവരുടെയും ശ്രദ്ധ.

KSEB ക്ക് എതിരെ അവനൊരു ഗോളുകൂടി അടിച്ചപ്പോൾ പലരുടേയും ചർച്ച അവനെ കുറിച്ചായി. അവൻ്റെ പേരാണ് ” സുധീഷ് ” കളി കഴിഞ്ഞ ശേഷം ഒരു ഡിപ്പാർട്ട്മെന്റ് ടീമിന്റെ കോച്ചിന്റെ വിളി SDT യുടെ മാനേജർ രാജീവേട്ടന് ആ പയ്യനേതാ? അവനെയും കൂട്ടി ഒന്ന് ഇവിടെ വരെ വരാൻ പറ്റുമോ?

രാജീവേട്ടൻ ഉടനെ അവനെയും കൂട്ടി അവിടേക്ക് കുതിച്ചു. അവിടെ എത്തിയപ്പോൾ കോച്ച് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി വയസ് 26 ആയെന്ന് പറഞ്ഞതോടെ കോച്ചിന്റെ മുഖം വാടി അയാൾ കുറച്ച് ചൂടായി പറഞ്ഞു ഇത്രയും കാലം എവിടായിരുന്നു എന്തേ എവിടേയും സെലക്ഷനൊന്നും ഇറങ്ങാതിരുന്നത്, ഇത്രയും കഴിവുണ്ടായിട്ടും..

ആ സമയം അവൻ പറഞ്ഞൊരു വാക്കുണ്ട് “

“സാറേ എനിക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ല , ആരും പറഞ്ഞ് തന്നില്ല”

അവൻ്റെ നിഷ്കളങ്കതയ്ക് മുന്നിൽ അയാൾ നിശബ്ദനായി…

അയാൾ പറഞ്ഞു ഒരു 23 വയസ്സിനുള്ളിൽ നീ വന്നിരുന്നേൽ…!!!!

ഇങ്ങനെയുള്ള ഒരു പാട് സുധീഷുമാർ നമ്മുടെ ഇടയിലുണ്ട് , എങ്ങനെ കരിയർ മുന്നോട്ട് കൊണ്ട് പോകണമെന്ന് അറിയാതെ.. ആരും പറഞ്ഞ് കൊടുക്കാതെ ദൈവം തന്ന കഴിവുകൾ മുഴുവനും പുറത്തെടുക്കാൻ കഴിയാതെ തിരശ്ശീലക്ക് പിന്നിലേക്ക് നടന്നു പോയവർ… സുധീഷ് മികച്ച ഒരു കളിക്കാരൻ ആയിരുന്നു..

FOOTBALL FRIENDS ലെ പരിശീലനം അവനെ ഒരു സ്റ്റൈലിഷ് പ്ളെയർ ആക്കി എന്ന് പറയുന്നതാവും കൂടുതൽ ശരി.. മികച്ച ഡ്രിബിളിംഗും, തളികയിലെന്നോളമുള്ള പാസുകളും… കണ്ണൂരിലെ തന്നെ ബ്രദേഴ്സ് ഒഴികെ എല്ലാ ക്ളബിന് വേണ്ടിയും അവൻ ബൂട്ടണിഞ്ഞിട്ടുണ്ട്.. ആറ് വർഷം സീനിയർ ജില്ലാ ടീമിന്റെ നിറ സാന്നിധ്യമായിരുന്നു അവൻ .. അവൻ്റെ കളികാണാൻ തന്നെ ഒരു ചന്തമായിരുന്നു…!!! എന്നിട്ടും അവനെവിടെയും എത്താതെ പോയത് അവൻ്റെ മാത്രം കുറ്റമല്ല….!!!!! .

നിങ്ങളുടെ നാട്ടിലും ഇത് പോലെ ഒരു പാട് കളിക്കാർ ഉണ്ടാകും അവരെ നിങ്ങൾ സഹായിക്കാനുള്ള മനസ്സ് കാണിക്കൂ പ്ളീസ്, അവരെ കുറിച്ചു താഴെയുള്ള കമന്റ് ബോക്‌സിൽ ഒന്നു കുറിക്കുകയെങ്കിലും ചെയ്യൂ….

CONTENT SUMMARY: Local talent Sudheesh Social CLUB Special

സ്പോർട്സ് ക്യാപ്സ്യൂൾ May 28

ക്രിക്കറ്റിലെ മൺസൂൺ റൊമാൻസായ കാംഗ ലീഗിന്റെ കൗതുക വിശേഷങ്ങൾ