in

ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ക്രിക്കറ്റ് സ്വാധീനത്തിന്റെ വ്യത്യസങ്ങൾ തുറന്നു കാട്ടി ഇംഗ്ലണ്ട് താരം

ഇംഗ്ലണ്ടിൽ ക്രിക്കറ്റ്‌ ഫോളോ ചെയ്യാത്തവരെയും ഇഷ്ടം ഇല്ലാത്തവരെയും ഒരുപാട് കാണാൻ പറ്റും ഇന്ത്യയിൽ അങ്ങനെ അല്ല, പറയുന്നത് ഇംഗ്ലണ്ട് താരം സാം ബില്ലിങ്ങ്സ്.

ഇന്ത്യയിൽ ക്രിക്കറ്റ്‌ ഒരു മതമാണെന്നും ഇവിടെ ഈ ഗെയ്മിനെ ഫോളോ ചെയ്യാത്തവരെയും ഇഷ്ടമല്ലാത്തവരെയും കണ്ടെത്തുക എന്നത് വളരെ ശ്രമകരമായ കാര്യമാണെനും ഇംഗ്ലണ്ട് താരം.

ഇംഗ്ലണ്ട് വിക്കറ്റ്‌കീപ്പർ ബാറ്റ്‌സ്മാനും ഇന്ത്യയിലെ T20 ലീഗ് ആയ IPL ഇൽ 2 ടീമുകൾക് വേണ്ടി കളിക്കുകയും ചെയ്തിട്ടുള്ള സാം ബില്ലിങ്ങ്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘നിങ്ങൾ ഇംഗ്ലണ്ടിലെ കാര്യം നോക്കുക, പ്രത്യേകിച്ച് ലണ്ടനിലേത് ലണ്ടനിൽ നമ്മൾ നോക്കുകയാണെങ്കിൽ ക്രിക്കറ്റ്‌ എന്ന കായിക വിനോദം ഇഷ്ടമല്ലാത്തവരെ ഒരുപാട് നമ്മൾക്കു കാണാൻ ഒക്കും ക്രിക്കറ്റ്‌ എന്താണെന്നു അറിയാത്തവർ പോലും ഉണ്ട് എന്നാൽ ഇന്ത്യയിൽ 1.3 ബില്യൺ ആൾകാർ ഉള്ളതിൽ നിന്നു ക്രിക്കറ്റ്‌ ഇഷ്ടമല്ലാത്ത ആളെ കണ്ടുപിടിക്കാൻ വളരെ പ്രയാസമാണ്.

1.3 ബില്യൺ പേരും ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ ആണെന്നു ആരെങ്കിലും പറഞ്ഞാൽ പോലും അതിൽ അതിശയോക്തി ഉണ്ടാവില്ല IPL കളിക്കാൻ ഇവിടെ വന്നിട്ടുള്ളപ്പോൾ ഞാൻ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ് ‘ക്രിക്കറ്റ്‌ ഒരു മതമാണ്’എന്നു പലരും പറഞ്ഞു കെട്ടിട്ടെ ഉള്ളു ആദ്യമായി അത് നേരിട്ട് കാണാൻ കഴിഞ്ഞത് ഇന്ത്യയിൽ ആണ് “

-ഇങ്ങനെ ആയിരുന്നു സാം ബില്ലിങ്‌സിന്റെ വാക്കുകൾ. ഏതായാലും ഇംഗ്ലണ്ട് താരത്തിന്റെ ഈ വാക്കുകൾ ഇന്ത്യയിൽ ആരാധകർക് നൽകിയ സന്തോഷത്തിന്റെ അളവ് ചെറുതല്ല എന്നതുറപ്പാണ്

സിദാന് പകരമായി റയലിന് സൂപ്പർ പരിശീലകൻ

രോഹിത് ശർമ്മ ഇനിയും ഡബിൾ സെഞ്ച്വറി അടിക്കും ചെയ്യണ്ടത് ഇത്ര മാത്രം